തോ​ക്ക് നി​യ​ന്ത്ര​ണം: ട്രം​പ് പു​റ​കോ​ട്ടി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ്
Tuesday, March 13, 2018 10:22 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫ്ളോ​റി​ഡ സ്കൂ​ൾ വെ​ടി​വ​യ്പ്പി​ൽ 17 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​മാ​ന സം​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്നും തോ​ക്ക് നി​യ​ന്ത്ര​ണം എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉ​രു​തി​രി​ഞ്ഞു​വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ട്രം​പ് പു​റ​കോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ട്രം​പ് തോ​ക്ക് നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പു​റ​കോ​ട്ടു പോ​യി എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ്ര​സ് സെ​ക്ര​ട്ട​റി സാ​റാ സാ​ണ്ടേ​ഴ്സ് വ്യ​ക്ത​മാ​ക്കി.

മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തു​ക, സ്വ​ഭാ​വ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ക, സു​ര​ക്ഷാ ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് അ​റി​വു ല​ഭി​ച്ചാ​ൽ അ​വ​രി​ൽ നി​ന്നും തോ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ട്രം​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത്. ഫെ​ഡ​റ​ൽ നി​യ​മം നി​ർ​മി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ പോ​രെ​ന്നും അ​തി​ന് എ​ല്ലാ ഭാ​ഗ​ത്തു നി​ന്നും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും സാ​റാ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​മാ​യി ട്രം​പ് ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സാ​റാ സാ​ന്േ‍​റ​ഴ്സ് വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ