പ​ന്പ​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി കു​ട്ട​നാ​ട്ടി​ലെ ക​രു​മാ​ടി സ്കൂ​ളി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​യി
Wednesday, March 14, 2018 10:40 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട്ടി​ലെ ക​രു​മാ​ടി​യി​ലു​ള്ള സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും വി​ള​ന്പു​ന്ന​തി​നു​മാ​യി പ​ന്പ​യു​ടെ ജീ​വ​കാ​രു​ണ്യ നി​ധി​യി​ൽ നി​ന്ന് ഉൗ​ട്ടു​പു​ര നി​ർ​മ്മി​ച്ചു ന​ൽ​കി.

പ​ന്പ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ഫൊ​ക്കാ​നാ​യു​ടെ കേ​ര​ളാ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു നാ​ട്ടി​ലെ​ത്തി പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കു​ട്ട​നാ​ട​ൻ കാ​യ​ലി​ലൂ​ടെ യാ​ത്ര ചെ​യ്തു പ​ന്പ​യു​ടെ ഭാ​ര​വാ​ഹി​യാ​യ മോ​ഡി ജേ​ക്ക​ബി​ന്‍റെ ഭ​വ​ന​സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് ക​രു​മാ​ടി സ്കൂ​ളി​ന്‍റെ ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സി​മോ​ൾ ജേ​ക്ക​ബ് സാ​ന്പ​ത്തി​ക പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ക​രു​മാ​ടി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ഉൗ​ട്ടു​പു​ര എ​ന്ന ആ​ശ​യം പ​ന്പ ഭാ​ര​വാ​ഹി​ക​ളു​ടെ മു​ന്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്.

പ​ന്പ ആ ​അ​ഭ്യ​ർ​ത്ഥ​ന സ്വീ​ക​രി​ച്ചു 2017-ൽ ​പ​ന്പ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി പ​ണം നാ​ട്ടി​ലെ​ത്തി​ച്ചു. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ക​രു​മാ​ടി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്പ​യു​ടെ​യും ക​രി​മാ​ടി സ്കൂ​ൾ പി​റ്റി​എ​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ പ​ണി പു​ർ​ത്തി​ക​രി​ച്ചു കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.

ജീ​വ​കാ​രൂ​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ ഏ​റെ ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ​ന്പ പോ​ലു​ള്ള സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ന​ന്ദി​യും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് ഉൗ​ട്ടു​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ക​രി​മാ​ടി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സി​മോ​ൾ ജേ​ക്ക​ബ് പ​റ​യു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ