ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഏ​ബ്ര​ഹാം ക​ള​ത്തി​ൽ മ​ത്സ​ര രം​ഗ​ത്ത്
Wednesday, March 14, 2018 10:42 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന 2018-20 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള ഏ​ബ്ര​ഹാം ക​ള​ത്തി​ൽ മ​ത്സ​ര രം​ഗ​ത്ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി സെ​ന്‍റ​ർ ബാ​ല​ജ​ന​സ​ഖ്യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി പ​തി​നാ​ലാം വ​യ​സി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ന​ട​ന്നു​ക​യ​റി​യ അ​ദ്ദേ​ഹം വൈ​എം​സി​എ സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മാ സ​ഭ​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി​യാ​യി.

അ​മേ​രി​ക്ക​യി​ൽ ത​ന്നെ വി​വി​ധ ആ​ത്മീ​യ പൊ​തു പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഏ​ബ്ര​ഹാം സ​ജീ​വ​മാ​യി തു​ട​രു​ന്നു. പാം​ബീ​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ന​വ​കേ​ര​ള കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് എ​ന്നീ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി പ​ല വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു. സെ​ന്‍റ് ലൂ​ക്ക് മാ​ർ​ത്തോ​മാ ച​ർ​ച്ച് സെ​ക്ര​ട്ട​റി, ക​മ്മി​റ്റി മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​വാ​ൻ ശ്ര​മി​ച്ച അ​ദ്ദേ​ഹം ഇ​പ്പോ​ൾ, ച​ർ​ച്ച് ട്ര​സ്റ്റി​മാ​രി​ൽ ഒ​രാ​ളാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഫ്ളോ​റി​ഡ​യി​ലെ പാം​ബീ​ച്ച് എ​ന്ന സ്ഥ​ല​ത്ത് കു​ടും​ബ​മാ​യി അ​ദ്ദേ​ഹം ക​ഴി​യു​ന്നു.

ആ​ത്മാ​ർ​ത്ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും അ​ദ്ദേ​ഹ​ത്തെ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​രം​ഗ​ത്തും ന​ട​ന്ന​ടു​ക്കു​വാ​ൻ ഇ​ട​യാ​ക്കി എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി ര​ണ്ടു മാ​സം മു​ന്പ്, അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പാം​ബീ​ച്ച് കൗ​ണ്ടി​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ര​ണ്ട് കോ​ണ്‍​ഗ്ര​സ്മാ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​രു​പ​ത്തൊ​ന്നാം ഡി​സ്ട്രി​ക്ട് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്റ്റേ​റ്റ് സെ​ന​റ്റ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ അ​സി. ഇ​ല​ക്ഷ​ൻ കാ​ന്പ​യി​ൻ മാ​നേ​ജ​രാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​ണ്. പാം​ബീ​ച്ച് കൗ​ണ്ടി​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വി​ൽ എ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ക​ള​ത്തി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നി​ൽ അ​ന്പാ​ട്ട് (561 827 5896).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം