നോ​ന്പു​കാ​ല ധ്യാ​ന​വും കൺവൻഷനും ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ക​ത്തീ​ഡ്ര​ലി​ൽ മാ​ർ​ച്ച് 16 മു​ത​ൽ 18 വ​രെ
Wednesday, March 14, 2018 10:46 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റെ​യും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ല്ലോ​ഷി​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സു​വി​ശേ​ഷ ഘോ​ഷ​ണ​വും നോ​ന്പു​കാ​ല ധ്യാ​ന​വും ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ 2018 മാ​ർ​ച്ച് 16 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

Theme: "Humble yourselves under the migthy hand of God that He may exalt you in due time" (1 Peter 5:6)

അ​ഭി. യെ​ൽ​ദൊ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പൊ​ലീ​ത്ത, മം​ഗ​ളൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. യാ​ക്കൂ​ബ് മോ​ർ അ​ന്തോ​ണി​യോ​സ് മെ​ത്ര​പൊ​ലീ​ത്ത, വ​ന്ദ്യ ച​ട്ട​ത്തി​ൽ ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, വ​ന്ദ്യ. മാ​ത്യൂ​സ് ഇ​ട​ത്ത​റ കോ​ർ എ​പ്പി​സ്കോ​പ്പ, റാ​വ. ഫാ. ​എ​ബി മാ​ത്യു ( കാ​ന​ഡ), റ​വ. ഫാ. ​പോ​ൾ തോ​ട്ട​യ്ക്കാ​ട് എ​ന്നി​വ​ർ ന​ട​ത്തു​ന്ന ധ്യാ​ന പ്ര​സം​ഗ​ങ്ങ​ൾ ഈ ​നോ​ന്പു​കാ​ല ധ്യാ​ന യോ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ധ്യാ​ന യോ​ഗ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റെ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന്ദ്യ. മാ​ത്യൂ​സ് കോ​റെ​പ്പി​സ്കോ​പ്പാ​യും സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​പോ​ൾ തോ​ട്ട​യ്ക്കാ​ടും അ​റി​യി​ച്ചു.

മാ​ർ​ച്ച് 16 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​യോ​ടെ സ്വാ​ഗ​ത പ്ര​സം​ഗം സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ് ലീ​ഗി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന്ദ്യ. മാ​ത്യൂ​സ് ഇ​ട​ത്ത​റ കോ​റെ​പ്പി​സ്കോ​പ്പാ ന​ട​ത്തും. തു​ട​ർ​ന്ന് വെ​ള്ളി ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ധ്യാ​ന യോ​ഗ​ങ്ങ​ൾ, പ്രാ​ർ​ത്ഥ​ന​ക​ൾ, ഡി​സ്ക​ഷ​ൻ, ക്വി​സ്, ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ, വി​ശു​ദ്ധ കു​ന്പ​സാ​രം എ​ന്നി​വ​യും ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം യോ​ഗം സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ