ട്വി​റ്റ​ർ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫി​സ​റാ​യി പ​രാ​ഗ് അ​ഗ​ർ​വാ​ളി​നെ നി​യ​മി​ച്ചു
Wednesday, March 14, 2018 10:47 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ: പ്ര​ശ​സ്ത സോ​ഫ്റ്റ്!​വ​യ​ർ എ​ൻ​ജി​നീ​യ​റും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നു​മാ​യ പ​രാ​ഗ് അ​ഗ​ർ​വാ​ളി​നെ ട്വി​റ്റ​ർ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫി​സ​റാ​യി നി​യ​മി​ച്ചു. മും​ബൈ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ പ​രാ​ഗ് മൈ​ക്രോ​സോ​ഫ്റ്റ്, യാ​ഹു, എ​ടി ആ​ന്‍റ് ടി ​തു​ട​ങ്ങി​യ​വ​യി​ൽ റി​സേ​ർ​ച്ച് ഇ​ന്‍റേ​ണ്‍​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

2011ൽ ​സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ഇ​തേ വ​ർ​ഷം ത​ന്നെ ട്വി​റ്റ​റി​ൽ അ​ഡ്സ് എ​ൻ​ജി​നീ​യ​റാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്ക് എ​ബ്യൂ​സ് ത​ട​യു​ന്ന​തി​നു ട്വി​റ്റ​റി​നെ സ​ഹാ​യി​ച്ച​തി​ൽ പ​രാ​ഗ് പ്ര​ത്യേ​കം പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​രാ​ഗി​ന്‍റെ നി​യ​മ​നം ട്വി​റ്റ​റി​ന്‍റെ വ​ള​ർ​ച്ച​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ട്വി​റ്റ​ർ സ്പോ​ക്ക് മാ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് ഉ​യ​ർ​ന്ന അം​ഗീ​കാ​ര​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ