ഫോമാ ജോയിന്‍റ് ട്രഷററായി ജയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ മത്സരിക്കുന്നു
Thursday, March 15, 2018 12:46 PM IST
ഷിക്കാഗോ: ഫോമാ ജോയിന്‍റ് ട്രഷറർ സ്ഥാനത്തേക്ക് ജയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ മത്സരിക്കുന്നു. ഗ്രേറ്റ് ലേക്സ് റീജിയണിൽ നിന്നുള്ള ഫോമാ നാഷണൽ കമ്മിറ്റി അംഗമാണ് ജയിൻ മാത്യൂസ്.

കോട്ടയം കുറുപ്പുന്തറ സ്വദേശിയും ഫിസിക്കൽ തെറാപ്പി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദധാരിയുമാണ്. കേരള ക്ലബ്ബ് പ്രസിഡന്‍റ് സുജിത് മേനോൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മോഹൻ പനങ്കാവിൽ, മിഷിഗണ്‍ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മാത്യു ഉമ്മൻ എന്നിവർ ജയിൻ മാത്യൂസിന് പിന്തുണ പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം