ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ ക​ലോ​ത്സ​വം മെ​യ് അ​ഞ്ചി​ന്
Thursday, March 15, 2018 11:02 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ ക​ലോ​ത്സ​വും ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​നും മെ​യ് അ​ഞ്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ (ക്യു​ൻ​സ്) ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​യി​ലേ​യും ഇ​ന്ത്യ​യി​ലേ​യും നി​ര​വ​ധി രാ​ഷ്ട്രീ​യ​സാം​സ്ക്കാ​രി​ക നേ​താ​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും ഏ​റെ പു​തു​മ​ക​ൾ നി​റ​ഞ്ഞ ക​ലോ​ത്സ​വ​മാ​യി​രി​ക്കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , സെ​ക്ര​ട്ട​റി മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, ട്ര​ഷ​ർ സ​ജി പോ​ത്ത​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ചു വ​യ​സു മു​ത​ൽ പ​ത്തു വ​യ​സു​വ​രെ​യു​ള്ള​വ​രും, പ​തി​നൊ​ന്നു വ​യ​സു​മു​ത​ൽ പ​തി​ന​ഞ്ചു വ​യ​സു​വ​രെ​യു​ള്ള​വ​രും, പ​തി​നാ​റു വ​യ​സു മു​ത​ൽ ഇ​രു​പ​ത്തി​നാ​ലു വ​യ​സു​വ​രെ​യു​ള്ള​വ​രും യ​ഥാ​ക്ര​മം സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് (കാ​റ്റ​ഗ​റി എ, ​ബി, സി) ​മ​ത്സ​രി​ക്കു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ വി​വി​ധ റീ​ജ​ണ​ൽ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രാ​ണ് ഈ ​ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. വി​ജ​യി​ക​ളി​ൽ​നി​ന്ന് ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മെ​യ് ഒ​ന്നി​ന് മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് യു​വ​ജ​നോ​ത്സ​വ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, ലൈ​സീ അ​ല​ക്സ്, ഷൈ​നി ഷാ​ജ​ൻ, കെ.​കെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു . അ​പേ​ക്ഷാ ഫാ​റ​വും നി​ബ​ന്ധ​ന​ക​ളും ല​ഭി​ക്കു​ന്ന​തി​ന് എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ അ​യ​ക്കു​ക​യോ മു​ക​ളി​ൽ പ​റ​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ന്യൂ​യോ​ർ​ക് റീ​ജ​ണ്‍ കേ​ര​ളോ​ത്സ​വ​ത്തി​ൽ ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, എ​ക്സി.​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ഫൌ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​നാ​ട്ട്,ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ലീ​ല മാ​രേ​ട്ട്, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ടെ​റ​ൻ​സ​ണ്‍ തോ​മ​സ്, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പ​ർ വി​നോ​ദ് കെ​ആ​ർ​കെ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സാ​യ ഗ​ണേ​ഷ് നാ​യ​ർ, അ​ല​ക്സ് തോ​മ​സ്, ശ​ബ​രി നാ​യ​ർ, ആ​ൻ​ഡ്രൂ​സ്. കെ .​പി, അ​ജി​ൻ ആ​ന്‍റ​ണി, അ​ലോ​ഷ് അ​ല​ക്സ് തു​ണ​ങ്ങി​യ​വ​ർ കേ​ര​ളോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ