കാനഡയിലെ യൂണിവേഴ്സിക്ക് ഇന്ത്യൻ വംശജന്‍റെ സംഭാവന 10 മില്യണ്‍ ഡോളർ
Saturday, March 17, 2018 6:35 PM IST
ടൊറന്‍റൊ (കാനഡ): കാനഡയിലെ അൽബർട്ട് ലത്ത് ബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് ഇന്ത്യൻ വംശജന്‍റെ സംഭാവന 10 മില്യണ്‍ ഡോളർ.

മെയ്ൻ സ്ട്രീറ്റ് ഇക്വിറ്റ് കോർപറേഷൻ സിഇഒ, പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിക്കുന്ന ബോബ് നവനീത് ധില്ലനാണ് മാർച്ച് 14 ന് യൂണിവേഴ്സിറ്റിക്ക് 10 മില്യണ്‍ ഡോളറിന്‍റെ ചെക്കു കൈമാറിയത്.

കാനഡയിൽ 1.5 ബില്യണ്‍ വിലമതിക്കുന്ന പതിനായിരം അപ്പാർട്ട്മെന്‍റ് യൂണിറ്റുകളുടെ ഉടമയായ നവനീത് ധില്ലൻ, ആദ്യകാല കുടിയേറ്റക്കാരൻ എന്ന നിലയിൽ എന്നെ അംഗീകരിക്കുകയും സാന്പത്തിക രംഗത്ത് നേട്ടങ്ങൾ കൊയ്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്ത കാനഡയ്ക്ക് തിരിച്ചു നൽകുന്ന ഒരു ചെറിയ പാരിതോഷികം മാത്രമാണിതെന്നാണ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

പഞ്ചാബിലെ ബർണാലയിലെ റ്റല്ലിവാൾ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് മാതാപിതാക്കളോടൊപ്പം കാനഡയിൽ ബോബ് എത്തിച്ചേർന്നത്.

സന്പത്ത് കുമിഞ്ഞുകൂടിയിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിൽ വിമുഖത കാണിക്കുന്ന ഇക്കാലത്ത് തികച്ചും വ്യത്യസ്തനാണ് ബോബ് ധില്ലനെന്ന് സംഭാവന ഏറ്റു വാങ്ങിക്കൊണ്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മൈക്ക് മഹൻ പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ ബിസിനസ് സ്കൂളിന് ഡില്ലൻ സ്കൂൾ ഓഫ് ബിസിനസ് എന്നു പുനർ നാമകരണം ചെയ്യുമന്നും ചാൻസലർ കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ