യൂ​ബ​റി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത പ​രീ​ക്ഷ​ണ വാ​ഹ​നം ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു
Tuesday, March 20, 2018 4:52 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: യൂ​ബ​റി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത പ​രീ​ക്ഷ​ണ വാ​ഹ​നം ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. യു​എ​സ് സം​സ്ഥാ​ന​മാ​യ അ​രി​സോ​ണ​യി​ലെ ടെം​പെ​യി​ലാ​ണ് അ​പ​ക​ടം. സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ മ​രി​ക്കു​ന്ന​ത്.

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ​യാ​ണ് സ്ത്രീ ​വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​തെ​ന്ന് ടെം​പെ പോ​ലീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച സ്ത്രീ​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്വ​യം നി​യ​ന്ത്രി​ത മോ​ഡി​ൽ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റു​ണ്ടാ​യി​രു​ന്നു. മ​റ്റു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യൂ​ബ​ർ സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ടൊ​റ​ന്‍റോ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ​, പി​റ്റ്സ്ബ​ർ​ഗ്, ടെം​പെ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഓ​ടാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ് അ​രി​സോ​ണ​യെ​ന്നു ന്യു​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.