ജ​മൈ​ക്ക​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പു​തി​യ പ്രൊ​വി​ൻ​സ്
Tuesday, March 20, 2018 10:13 PM IST
കിം​ഗ്സ്റ്റ​ണ്‍: കാ​യി​ക​രം​ഗ​ത്ത് വ​ള​രെ പ്ര​മു​ഖ പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്ത ജ​മൈ​ക്ക​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ രാ​ജ്യ​ത്തെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജ​മൈ​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കിം​ഗ്സ്റ്റ​ണി​ൽ ചേ​ർ​ന്ന ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പു​തി​യ പ്രൊ​വി​ൻ​സി​ന് രൂ​പം ന​ൽ​കി​യ​ത്.

ഡോ. ​ജോ​സ​ഫ് തോ​മ​സ് (കോ​ഓ​ർ​ഡി​നേ​റ്റ​ർ), മോ​ഹ​ൻ കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് ബാ​ല​ച​ന്ദ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്രേം​രാ​ജ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), ഡെ​ന്നി​സ് സേ​വ്യ​ർ (ട്രെ​ഷ​റ​ർ), ബി​നോ​ൾ രാ​ജേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വ​ത്സ​മ്മ തോ​മ​സ് (ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​സി ജോ​സ​ഫ് (ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​ന്പി​ളി പ്രേം​രാ​ജ് (വി​മ​ൻ​സ് ഫോ​റം) എ​ന്നി​വ​രെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു. ഫാ. ​ജോ​ണ്‍ ച​രു​വി​ള, ഫാ. ​തോ​മ​സ് ച​പ്രാ​ത്ത് എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ ജ​മൈ​ക്ക​യി​ലെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ