നീതിസാഗരം മയാമിയിൽ അരങ്ങേറി
Saturday, April 14, 2018 8:54 PM IST
മയാമി: സംഗമിത്ര തീയേറ്റേഴ്സിന്‍റെ ഈവർഷത്തെ സാമൂഹ്യ, സംഗീത, നൃത്തനാടകം ന്ധനീതിസാഗരം’ കൂപ്പർസിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനു മുന്നിൽ അരങ്ങേറി.

കരുണയുടേയും സ്നേഹത്തിന്േ‍റയും ആലയങ്ങളാകേണ്ട ആതുരാലയങ്ങളെ ചിലരെങ്കിലും കച്ചവട കണ്ണുകളോടെ നോക്കി കാണുന്ന അറവുശാലകളായി അധപതിക്കന്പോൾ അതിനിടെ തിരിച്ചറിവിന്േ‍റയും തിരുത്തലിന്േ‍റയും മരവിച്ചുപോകാത്ത മനഃസാക്ഷിയുടേയും കരളലയിപ്പിക്കുന്ന കാരുണ്യത്തിന്േ‍റയും ഒറ്റപ്പെട്ട ന·യുടേയും ശബ്ദമായിത്തീരുവാൻ ഓർമിപ്പിക്കുന്നതാണ് ഫ്രാൻസീസ് ടി. മാവേലിക്കര രചന നിർവഹിച്ച നീതിസാഗരം

പതിനഞ്ച് കഥാപാത്രങ്ങൾ വേഷമിട്ട് അരങ്ങിൽ എത്തിയപ്പോൾ പതിനെട്ട് കലാകാര·ാർ രംഗപടവും രംഗസജ്ജീകരണവുമൊരുക്കി അണിയറയിലും പ്രവർത്തിച്ചു. നൃത്താവിഷ്കാരം റിഥം സ്കൂൾ ഓഫ് ഡാൻസും നിർവഹിച്ചു.

നാടകത്തിന്‍റെ വിജയത്തിനായി അണിയറയിൽ തങ്ങളുടെ കഴിവുകൾ അക്ഷീണം വിനിയോഗിച്ച പ്രതിഭകളെ സംഗമിത്ര തീയേറ്റേഴ്സ് സ്റ്റേജിൽ ആദരിച്ചു.

രംഗസജ്ജീകരണം നിർവഹിച്ച ഷിബു ജോസഫ്. രംഗപടവും നിശ്ചലദൃശ്യങ്ങളുമൊരുക്കിയ ബിജു ഗോവിന്ദൻകുട്ടിയും സംഗീത നിയന്ത്രണം നിർവഹിച്ച ഡേവിസ് വർഗീസും പബ്ലിക് റിലേഷൻസ് നിർവഹിച്ച ഉല്ലാസ് കുര്യാക്കോസിനും നാടക സംവിധാനം മനോഹരമാക്കിയ നോയൽ മാത്യുവിനും ഫോമാ മുൻ പ്രസിഡന്‍റ് ജോണ്‍ ടൈറ്റസ് ഉപഹാരം നൽകി ആദരിച്ചു.

തുടർന്നു കൂപ്പർസിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഗമിത്ര സ്കൂൾ ഓഫ് ആർട്സിന്‍റെ ഉദ്ഘാടനം നടന്നു.

ഫാ. ജോസഫ് കളപ്പുരയിൽ, ഫാ. വർഗീസ് മാത്യു, ഫാ. ഐസക്ക് ആരിക്കാപ്പള്ളി, ഫാ. ബിറ്റാജു, ഫോമ മുൻ പ്രസിഡന്‍റ് ജോണ്‍ ടൈറ്റസ്, സംഗമിത്ര തീയേറ്റേഴ്സ് പ്രസിഡന്‍റ് ജോയി കുറ്റിയാനി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് എന്നിവർ ചേർന്നു നിലവിളക്കു തെളിച്ചപ്പോൾ മയാമി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോസ് തോമസ്, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്‍റ് സാം പാറത്തുണ്ടിൽ, നവകേരള അസോസിയേഷൻ പ്രസിഡന്‍റ് ജോബി പൊന്നുംപുരയിടം, കൈരളി ആർട്സ് ക്ലബ് പ്രസിഡന്‍റ് ഏബ്രഹാം കളത്തിൽ, വെസ്റ്റ് പാംബീച്ച് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബിജു തോണിക്കടവിൽ, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ പ്രസിഡന്‍റ് സജി കരിന്പന്നൂർ, ഇന്ത്യ പ്രസ്ക്ലബ് നാഷണൽ സെക്രട്ടറി സുനിൽ തൈമറ്റം, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്‍റ് ഷീല ജോണ്‍സണ്‍, ഇന്ത്യ പ്രസ്ക്ലബ് ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്‍റ് ബിനു ചിലന്പത്ത്, ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് നാഷണൽ പ്രസിഡന്‍റ് മാമ്മൻ സി. ജേക്കബ്, ഫോമ നാഷണൽ കമ്മിറ്റി മെന്പർ ഷീല ജോസ്, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സംഗമിത്ര തീയേറ്റേഴ്സ് ഭാരവാഹികൾ എന്നിവരും ഫ്ളോറിഡയ്ക്കു പുറത്തുനിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും മഹനീയ കർമത്തിനു സാക്ഷികളായി.

ജോയി കുറ്റിയാനി നന്ദി പറഞ്ഞു. നാടകത്തിന്‍റെ വിജയത്തിനായി അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരായ ബാബു കല്ലിടുക്കിൽ, റോബിൻസ് ജോസ്, വിനോദ് കുമാർ നായർ, സഞ്ജയ് നടുപ്പറന്പിൽ, നിക്സണ്‍ ജോസഫ്, കുര്യാക്കോസ് പൊടിമറ്റം, ജെസി പാറത്തുണ്ടിൽ, അജി വർഗീസ്, റീനു ജോണി, സാന്ദ്ര, അനുപമ ജയ്പാൽ, റോബർട്ട് ജയിംസ്, ജോർജ് കുളം, ജോയി മത്തായി, ചാർലി പൊറത്തൂർ, ശ്രീജിത്ത് കാർത്തികേയൻ, ജിനോയി വി. തോമസ്, ജിസ്മോൻ ജോയി, ഷിബു ജോസഫ്, ഏബിൾ റോബിൻസ്, ജോഷി ജോണ്‍, ജോബി ഏബ്രഹാം, റിച്ചാർഡ് ജോസഫ്, ജിഷ ജിനോ, റോസ് ജിജോ, പുഷ്പ ജോസ്, അലീഷ കുറ്റിയാനി, ഷാലി റോബിൻസ്, നിഷ കല്ലിടുക്കിൽ, മെൽക്കി ബൈജു, ബിനു ജോസ്, രഞ്ജിത്, ഷെൻസി മാണി തുടങ്ങിയവർ നേതൃത്വം നൽകി.

വിവരങ്ങൾക്ക്: ബാബു കല്ലിടുക്കിൽ (മാനേജർ) 954 593 6882.

കലയേയും കലാകാര·ാരേയും വളർത്തുന്നതിനും പഠിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവർക്ക് വേദിയൊരുക്കുന്നതിനുമായിട്ടാണ് മയാമി സംഗമിത്ര തീയേറ്റേഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. വർഷംതോറും ഒരു പരിപാടി സംഗമിത്ര വേദിയിൽ നടത്തും. സംഗമിത്ര തീയേറ്റേഴ്സിന്‍റെ ബാനറിൽ ഈവർഷം സംഗമിത്ര അക്കാഡമി ഓഫ് ആർട്സ് ആരംഭിക്കും.

മധ്യവേനൽ അവധിക്കാലത്ത് സംഗീത, വാദ്യ ഉപകരണങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകൾ ആരംഭിക്കുന്നു. വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പിയാനോ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, ക്ലാസിക്കൽ മ്യൂസിക് എന്നീ ക്ലാസുകളാണ് ആരംഭിക്കുന്നത്. ജൂണ്‍ രണ്ടു മുതലാണ് ക്ലാസുകൾ. ട്രിനിറ്റി സ്കൂൾ ഓഫ് ലണ്ടന്‍റെ കരിക്കുലമനുസരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

സ്കൂളിന്‍റെ വിലാസം 11510 SW 2nd ST. പ്ലാന്േ‍റഷൻ FL. 33325.

കുട്ടികൾക്കായി ഒരു ബാന്‍റ് സെറ്റ് ആരംഭിക്കുന്നു. പത്തു വയസിനു മുകളിൽ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ക്ലാസുകളിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: ജോണ്‍സണ്‍ മാത്യു 954 646 4506, നോയൽ മാത്യു 786 553 6635, ഉല്ലാസ് കുര്യാക്കോസ് 954 376 9011, ബിജു ഗോവിന്ദൻകുട്ടി 786 879 9910.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം