ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരുടെ ഏറ്റവും വലിയ മാധ്യമകൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ന്റെ 2018 ലെ എക്സിക്യൂട്ടീവ്കമ്മറ്റി സ്ഥാനമേറ്റു. ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍ലുലേറ്റിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകയും സോഷ്യൽ പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ റെനി മെഹ്റയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റി സ്ഥാനമേറ്റത്.
ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ കോണ്‍സൽ ജനറൽ സന്ദീപ് ചക്രബർത്തി പുതിയ ഭാരവാഹികളെ പ്രശംസിച്ചു. തങ്ങളുടെ ദൗത്യങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഐഎപിസിയെ നയിക്കാൻ ഒരു വനിതയെ തെരഞ്ഞെടുത്തതിൽ ഐഎപിസിയെ പ്രത്യേകം അനുമോദിച്ചു.
സമൂഹത്തെയും സംസ്കാരത്തെയും പോസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും, കമ്യൂണിറ്റിക്കിടയിൽ അതിനാൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും തന്റെ മറുപടി പ്രസംഗത്തിൽ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് റെനി മെഹ്റ പറഞ്ഞു.
ഐഎപിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്ററസ്റ്റിംഗ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ മാധ്യമ വാർത്ത റെനി നൽകുകയും ചെയ്യുന്നു. റെൻബോ മീഡിയ എന്ന അഡ്വർടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷൻസ് കന്പനിയുടെ പ്രസിഡന്റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. എക്സ്റ്റേണൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എൻവൈസി ഹെൽത്ത്, ഹോസ്പിറ്റൽസ്/ ക്യൂൻസിൽ 2014 മുതൽ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോർക്കിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോർജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും നേടി. ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.
മറ്റ് ഭാരവാഹികൾ: ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് ആണ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്. ജനറൽ സെക്രട്ടറി തോമസ് മാത്യു (അനിൽ), വൈസ്പ്രസിഡന്റുമാർ മുരളി നായർ, രൂപ്സി നറൂള, അനുപമ വെങ്കിടേഷ്, അലക്സ് തോമസ്, സെക്രട്ടറിമാർ ബിജു ചാക്കോ, അരുണ്‍ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശ്ശനാട്, ട്രഷറർ കെന്നി ചെറിയാൻ, ജോയിന്റ് ട്രഷറർ ഡോ. മാത്യു പനയ്ക്കൽ, എക്സ് ഒഫീഷ്യോകോരസണ് വർഗീസ്, നാഷ്ണൽ കോഓർഡിനേറ്റേഴ്സ് തെരേസ ടോം (ന്യൂജേഴ്സി), ആനി കോശി (കാനഡ), പിആർഒമാർ ഫിലിപ്പ് മാരറ്റ്, സാബു കുര്യൻ, ബിൻസ് മണ്ഡപം. ഐഎപിസിയുടെ ഈ വർഷത്തെ അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബറിൽ അറ്റ്ലാന്റയിൽ നടക്കും.
റിപ്പോർട്ട്: ജിൻസ്മോൻ പി. സക്കറിയ