രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചാ​ൽ വീ​ണ്ടും ആ​ക്ര​മി​ക്കും: നി​ക്കി ഹെയ്‌ലി
Monday, April 16, 2018 10:49 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​സ​ദ് ഭ​ര​ണ​കൂ​ടം സ്വ​ന്തം ജ​ന​ങ്ങ​ൾ​ക്കു നേ​രെ വീ​ണ്ടും രാ​സാ​യു​ധം പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നു യു​എ​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹെയ്‌ലി
മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​റി​യ​യി​ലെ രാ​സാ​യു​ധ നി​ർ​മ്മാ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ നൂ​റി​ൽ​പ​രം മി​സ്സൈ​ലു​ക​ൾ അ​യ​ച്ചു. അ​മേ​രി​ക്ക സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് ബാ​ഷാ​ർ അ​സ​ദ് ഒ​രു പാ​ഠം പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ അ​ടു​ത്ത അ​ക്ര​മ​ണം അ​സ​ദി​നെ തി​ക​ച്ചും വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും നി​ക്കി പ​റ​ഞ്ഞു. അ​സ​ദി​ന്‍റെ പ്ര​വ​ർ​ത്തി​യെ പൈ​ശാ​ചി​കം എ​ന്നാ​ണു നി​ക്കി വി​ശേ​ഷി​പ്പി​ച്ച​ത്.

ഏ​പ്രി​ൽ 16 ഞാ​യ​ർ അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​ക്കി ഹെ​യ്ലി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച സൈ​നി​ക​ർ ന​ട​ത്തി​യ വ്യേ​മാ​ക്ര​മ​ണ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് ട്രം​പ് ട്വി​റ്റ​റി​ലൂ​ടെ ന​ൽ​കി​യ സ​ന്ദേ​ശ​ത്തെ നി​ക്കി ഹെയ്‌ലി
സ്വാ​ഗ​തം ചെ​യ്തു.

2003 ൽ ​ഇ​റാ​ഖ് യു​ദ്ധം അ​വ​സാ​നി​ച്ച​പ്പോ​ൾ അ​ന്നു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ർ​ജ് ബു​ഷ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ട്രം​പ് സി​റി​യ​ൻ അ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ആ​വ​ർ​ത്തി​ച്ച​ത്. ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ബു​ഷ് വി​ശേ​ഷി​പ്പി​ച്ച​ത്. സി​റി​യ​യി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം ഏ​റ്റെ​ടു​ത്ത പ്ര​വ​ർ​ത്തി​ക​ൾ തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട​ണ​മെ​ന്നും നി​ക്കി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി. ​ചെ​റി​യാ​ൻ