മ​നു​ഷ്യ​ക​ട​ത്ത് ഗു​പ്ത​യും ഭാ​ര്യ​യും ഇ​ർ​വി​ങ്ങി​ൽ അ​റ​സ്റ്റി​ൽ
Tuesday, April 17, 2018 9:58 PM IST
ഇ​ർ​വിം​ഗ് (ഡാ​ള​സ്): ക​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നും 18 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ത​ട്ടി കൊ​ണ്ടു​വ​ന്നു വേ​ശ്യ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് ദേ​വ​ൻ​ഷു ഗു​പ്ത (26) , ഭാ​ര്യ അ​മേ​രി​ക്ക അ​ൻ​ഡേ​ഴ്സ​ൻ (20) എ​ന്നി​വ​രെ ഇ​ർ​വിം​ഗ് പൊ​ലീ​സ് താ​മ​സി​ച്ചി​രു​ന്ന വ​സ​തി​യി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്തു.

ഏ​പ്രി​ൽ 15 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നും ത​ട്ടി​കൊ​ണ്ടു വ​ന്ന് (മാ​സ​ങ്ങ​ൾ​ക്കു മു​ന്പ്) 18 വ​യ​സു​കാ​രി പോ​ലി​സി​നു ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

ദ​ന്പ​തി​ക​ൾ പ​ല വെ​ബ്സൈ​റ്റു​ക​ളി​ലും പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ണ് ഡാ​ള​സി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ചി​രു​ന്നു​വെ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. വീ​ട് റെ​യ്ഡ് ചെ​യ്ത പോ​ലീ​സ് മ​റ്റൊ​രു 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ കൂ​ടി ഇ​വ​രു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ പി​ന്നീ​ട് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്തു.

ദ​ന്പ​തി​മാ​രു​ടെ വീ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വി​ന്‍റെ മ​ണം പു​റ​ത്തു​വ​രി​ക​യും നി​ര​വ​ധി യു​വാ​ക്ക​ൾ ഇ​വി​ടെ ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്ത​തു അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

റോ​ൾ​സ്റ്റ​ണ്‍ റോ​ഡി​ൽ 200 ാമ​ത് ബ്ലോ​ക്കി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്തു ഇ​വ​രെ ഇ​ർ​വിം​ഗ് സി​റ്റി ജ​യി​ലി​ല​ട​ച്ചു. 250,000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ