ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു വി​ഷു വി​രു​ന്നൊ​രു​ക്കി കെഎച്ച്എ​ൻ​എ മി​ഷി​ഗ​ണ്‍
Tuesday, April 17, 2018 10:12 PM IST
ഡി​ട്രോ​യി​റ്റ്: കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും ന​ല്ല നാ​ളെ​യു​ടെ​യും പ്ര​ത്യാ​ശ​യു​ണ​ർ​ത്തു​ന്ന വി​ഷു നാ​ളി​ൽ ബം​ഗാ​ളി മു​ത​ൽ മ​ല​യാ​ളി​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന മെ​ട്രോ ഡി​ട്രോ​യി​റ്റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് കേ​ര​ളീ​യ വി​രു​ന്നൊ​രു​ക്കി കെഎച്ച്എ​ൻ​എ മി​ഷി​ഗ​ണ്‍.

നോ​വാ​യ് ശ്രീ ​വെ​ങ്ക​ടേ​ശ ക്ഷേ​ത്ര​ത്തി​ലെ വ​ർ​ണാ​ഭ​മാ​യ വി​ഷു മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഭാ​ഷ​ക​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും അ​തി​രു​ക​ൾ ഭേ​ദി​ച്ച ഈ ​സൗ​ഹാ​ർ​ദ്ദ സ​ദ്യ സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​യാ​ളി​ക്ക് പ​രി​ചി​ത​മാ​യ എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളും ക​റി​ക്കൂ​ട്ടു​ക​ളും സം​യോ​ജി​പ്പി​ച്ചു ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വി​രു​ന്നൊ​രു​ക്ക​ലി​ന് ആ​ന​ന്ദ് ഗം​ഗാ​ധ​ര​ൻ, ആ​ശാ മ​നോ​ഹ​ർ, മ​നോ​ജ് വാ​രി​യ​ർ, പ്ര​സ​ന്ന മോ​ഹ​ൻ, അ​നി​ത ഗം​ഗാ​ധ​ര​ൻ, സു​നി​ൽ പെ​യ്ൻ​ക്കോ​ൾ, ബൈ​ജു പ​ണി​ക്ക​ർ, സു​ദ​ർ​ശ​ന കു​റു​പ്പ്, അ​ജി അ​യ്യ​ന്പ​ള്ളി സു​രേ​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്കു​ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത സാ​യാ​ഹ്ന​വും ന​ട​ന്നു. വ്യ​ത്യ​സ്ത​മാ​യ ക​ലാ​വി​രു​ന്നു​ക​ൾ​ക്കു ഗീ​ത നാ​യ​ർ, ബി​നി പ​ണി​ക്ക​ർ, രാ​ജേ​ഷ് നാ​യ​ർ, ദി​നേ​ശ് ല​ക്ഷ്മ​ണ​ൻ, രാ​ജേ​ഷ് കു​ട്ടി, സ​തീ​ഷ് മാ​ട​ന്പ​ത്ത്, ധ​ന്യ നാ​യ​ർ, ന​വ്യ പൈ​ൻ​ക്കോ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ക​ണ്ണ​ഞ്ചി​പ്പി​ച്ച ക​രി​മ​രു​ന്നു പ്ര​യോ​ഗ​ങ്ങ​ളോ​ടെ ഇ​ക്കൊ​ല്ല​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം