യു​എ​സ് മു​ൻ പ്ര​ഥ​മ വ​നി​ത ബ​ർ​ബ​റ ബു​ഷ് അ​ന്ത​രി​ച്ചു
Wednesday, April 18, 2018 6:46 PM IST
ഹൂ​സ്റ്റ​ണ്‍: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു ബു​ഷി​ന്‍റെ ഭാ​ര്യ​യും മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷി​ന്‍റെ മാ​താ​വു​മാ​യ ബാ​ർ​ബ​റ ബു​ഷ് (92) ഏ​പ്രി​ൽ 17 ചൊ​വ്വാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. സ്വ​വ​സ​തി​യി​ലാ​യി​രു​ന്ന അ​ന്ത്യം. ദീ​ർ​ഘ​നാ​ളു​ക​ളാ​യി രോ​ഗി​യാ​യി ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി ചി​കി​ത്സ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

1925 ജൂ​ണ്‍ 8 ന് ​ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്നു ജ​ന​നം. 1945 ൽ ​ജോ​ർ​ജ് എ​ച്ച് ഡ​ബ്ല്യു ബു​ഷി​നെ വി​വാ​ഹം ക​ഴി​ച്ചു. സ്മി​ത്ത് കോ​ളേ​ജി​ൽ വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്ന ഇ​വ​ർ 19 വ​യ​സി​ലാ​ണു വി​വാ​ഹി​ത​യാ​യ​ത്.

അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ഭ​ർ​ത്താ​വി​നു​ശേ​ഷം മ​ക​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത് ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ്.അ​ബി​ഗേ​യി​ൽ ആ​ഡം​സി​നാ​ണ് ഈ ​ഭാ​ഗ്യം ആ​ദ്യം ല​ഭി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജോ​ണ്‍ ആം​ഡം​സും തു​ട​ർ​ന്ന് മ​ക​ൻ ജോ​ണ്‍ ക്വി​ൻ​സി ആ​ഡം​സും വൈ​റ്റ് ഹൗ​സി​ൽ എ​ത്തി​യി​രു​ന്നു. മു​ൻ ഫ്ളോ​റി​ഡാ ഗ​വ​ർ​ണ​ർ ജെ​ബ് ബു​ഷ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു മ​ക്ക​ളും 17 കൊ​ച്ചു​മ​ക്ക​ളു​മാ​ണ് ബാ​ർ​ബ​റ ബു​ഷ് ദ​ന്പ​തി​മാ​ർ​ക്കു​ള്ള​ത്.

സംസ്‌കാര ചടങ്ങ് ഏ​പ്രി​ൽ 21 ശ​നി​യാ​ഴ്ച 11ന് ​ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ചി​ൽ ന​ട​ക്കും. ക്ഷ​ണി​താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ബു​ഷ് ലൈ​ബ്ര​റി പ​രി​സ​ര​ത്താ​ണ് അ​ന്ത്യ​വി​ശ്ര​മം.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ