സാ​ന്ത്വ​ന സ്പ​ർ​ശ​വു​മാ​യി വീ​ണ്ടും സി​യാ​റ്റി​ൽ "സ​പ്ത​സ്വ​ര'
Wednesday, April 18, 2018 11:21 PM IST
സി​യാ​റ്റി​ൽ: കേ​ര​ള​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തീ​ക സ​ഹ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി സി​യാ​റ്റി​ൽ സ​പ്ത​സ്വ​ര​യും കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ’ഗാ​നോ​ത്സ​വം 2018' പാ​ലി​യം ഇ​ന്ത്യ ചെ​യ​ർ​മാ​ൻ പ​ദ്മ​ശ്രീ ഡോ. ​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ പ്ര​സി​ഡ​ന്‍റ് ടോ​ണി ദേ​വ​സി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച ഡോ. ​രാ​ജ​ഗോ​പാ​ൽ പാ​ലി​യേ​റ്റീ​വ് സം​ര​ഭ​ങ്ങ​ൾ​ക്കാ​യി സി​യാ​റ്റി​ൽ മ​ല​യാ​ളി​ക​ൾ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​ങ്ങ​ളെ ന​ന്ദി​പൂ​ർ​വം പ്ര​ശം​സി​ച്ചു. ഡോ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ പ്ര​സി​ഡ​ന്‍റ് ്ര​ടോ​ണി ദേ​വ​സി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. സ​പ്ത​സ്വ​ര ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് നാ​യ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു . ക​ഐ​ഡ​ബ്ല്യു പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​പ്ത​സ്വ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ ല​ക്ഷ്യ​വു​മാ​യി 2009 മു​ത​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന ഗാ​നോ​ത്സ​വം സി​യാ​റ്റി​ൽ മ​ല​യാ​ളി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വും, പ്രോ​ത്സാ​ഹ​ന​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. 30 ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്ത ഗാ​നോ​ത്സ​വം 2018 മി​ക​വു​റ്റ അ​വ​ത​ര​ണ​വും സം​ഗീ​ത​വി​സ്മ​യ​വും കാ​ഴ്ച​വ​ച്ചു. ത​ന​താ​യ കേ​ര​ള​സം​ഗീ​തം നി​റ​ഞ്ഞു ക​വി​യു​ന്ന ഈ ​ക​ലാ​വി​രു​ന്ന് പു​തു​ത​ല​മു​റ​യെ മ​ല​യാ​ള​ഭാ​ഷ​യി​ലേ​ക്കു ആ​ക​ർ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം സാ​മൂ​ഹി​ക​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്നു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഡോ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ​യും, ഷീ​ബ അ​മീ​റി​ന്‍റെ​യും സി​യാ​റ്റി​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ത​ക​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​വു ന​ൽ​കി. 1990ൽ ​ഷി​ക്കാ​ഗോ കേ​ന്ദ്ര​മാ​യി രൂ​പം കൊ​ണ്ട കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ 3 മി​ല്യ​ണ്‍ ഡോ​ള​റി​ല​ധി​കം സേ​വ​ന​പ​ദ്ധ​തി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ആ​ദാ​യ​നി​കു​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​പ്ര​കാ​രം കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ സം​ഭാ​വ​ന​ക​ൾ നി​കു​തി ര​ഹി​ത​മാ​ണ്.

റി​പ്പോ​ർ​ട്ട്: ഷൈ​ജു കെ. ​ആ​ൻ​ണി