ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി റ​വ. മാ​ത്യൂ​സ് ഫി​ലി​പ്പി​നും റ​വ. ജോ​ണ്‍​സ​ൻ ഉ​ണ്ണി​ത്താ​നും യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, April 18, 2018 11:23 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യൂ​സ് ഫി​ലി​പ്പി​നും ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍​സ​ൻ തോ​മ​സ് ഉ​ണ്ണി​ത്താ​നും സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഏ​പ്രി​ൽ 11ന് ​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡി​ലി​ഷി​യ​സ് കേ​ര​ള കി​ച്ച​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി റ​വ. സ​ക്ക​റി​യ പു​ന്നൂ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഭാ​ര​വാ​ഹി​ക​ളും വൈ​ദി​ക​രും സ്ഥ​ലം മാ​റി​പ്പോ​കു​ന്ന വൈ​ദി​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി​യു​ടെ വ​ക​യാ​യു​ള്ള മൊ​മെ​ന്േ‍​റാ​ക​ൾ ര​ക്ഷാ​ധി​കാ​രി സ്ഥ​ലം മാ​റി​പ്പോ​കു​ന്ന വൈ​ദി​ക​ർ​ക്ക് സ​മ്മാ​നി​ച്ചു. റ​വ. മാ​ത്യൂ​സ് ഫി​ലി​പ്പും റ​വ. ജോ​ണ്‍​സ​ൻ തോ​മ​സ് ഉ​ണ്ണി​ത്താ​നും ഹൂ​സ്റ്റ​ണി​ലെ ത​ങ്ങ​ളു​ടെ ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു വ​ച്ചു​കൊ​ണ്ടു മ​റു​പ​ടി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

സെ​ക്ര​ട്ട​റി ടോം ​വി​രി​പ്പ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. എ​ക്യൂ​മെ​നി​ക്ക​ൽ ക്ല​ർ​ജി ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി​യാ​യും എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റു​മാ​യ റ​വ. കെ.​ബി. കു​രു​വി​ള​യു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടും റ​വ. സ​ക്ക​റി​യ പു​ന്നൂ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടും കൂ​ടി യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു.