ജൂ​ലൈ 4 പ​രേ​ഡി​ൽ ഗ്ലെ​ൻ​വ്യൂ മ​ല​യാ​ളി​ക​ൾ ഇ​ത്ത​വ​ണ​യും പ​ങ്കെ​ടു​ക്കു​ന്നു
Wednesday, April 18, 2018 11:37 PM IST
ഷി​ക്കാ​ഗോ: ജൂ​ലൈ 4നു ​ഇ​ല്ലി​നോ​യി​സി​ലെ ഗ്ലെ​ൻ​വ്യൂ​വി​ൽ ന​ട​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ബ​ഹു​ജ​ന​ഘോ​ഷ​യാ​ത്ര​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം പ്രാ​വ​ശ്യ​വും മ​ല​യാ​ളി സ​മൂ​ഹം പ​ങ്കെ​ടു​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഒ​രു ടൗ​ണാ​യ ഗ്ലെ​ൻ​വ്യൂ​വി​ൽ ത​ങ്ങ​ളു​ടെ സ​ന്നി​ധ്യം ഇ​ത്ത​വ​ണ​യും അ​റി​യി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ മ​ല​യാ​ളി സ​മൂ​ഹം. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും മി​ക​ച്ച ഫ്ളോ​ട്ടി​നു​ള്ള ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഗ്ലെ​ൻ​വ്യൂ മ​ല​യാ​ളീ​സ് ഇ​ന്ത്യ ഇ​ക്കു​റി​യും അ​ത് നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

വി​ദ്യാ​ഭ്യാ​സ, സാ​ന്പ​ത്തി​ക, തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക. സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ൾ കൂ​ടു​ത​ലാ​യി ഈ ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങാ​നു​ള്ള തു​ട​ര​വ​സ​ര​മാ​യി​രി​ക്കും ഇ​തെ​ന്ന് ഏ​പ്രി​ൽ 15നു ​ന​ട​ന്ന യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​വ​ണ നേ​തൃ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ജോ​ർ​ജ് നെ​ല്ലാ​മ​റ്റം, മു​ൻ കോ​ർ​ഡി​നേ​റ്റ​ർ സ്ക​റി​യാ​ക്കു​ട്ടി തോ​മ​സ് കൊ​ച്ചു​വീ​ട്ടി​ൽ, ജി​തേ​ഷ് ചു​ങ്ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത യോ​ഗ​ത്തി​ൽ ഗ്ലെ​ൻ​വ്യൂ, നോ​ർ​ത്ത് ബ്രൂ​ക്ക് നി​വാ​സി​ക​ളാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും, ഷി​ക്കാ​ഗോ​യി​ലെ പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജൂ​ലൈ നാ​ലി​ന് ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ മു​ന്നൂ​റോ​ളം വ​രു​ന്ന മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 150 പേ​ർ​ക്ക് ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പം ന​ട​ന്നു നീ​ങ്ങു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഗ്ലെ​ൻ​വ്യൂ, നോ​ർ​ത്ത് ബ്രൂ​ക്ക് നി​വാ​സി​ക​ൾ​ക്കും, സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കും.

ഭാ​ര​തീ​യ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും, ചെ​ണ്ട​മേ​ള​വും, മു​ത്തു​ക്കു​ട​ക​ളും കൊ​ണ്ട് വ​ർ​ണ്ണ​വൈ​വി​ധ്യ​മാ​ർ​ന്ന ഒ​രു പ്ര​ക​ട​ന​ത്തി​ന് യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ർ​ജ് നെ​ല്ലാ​മ​റ്റം (ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ), സ്ക​റി​യാ​ക്കു​ട്ടി തോ​മ​സ് (പ​രേ​ഡ് കോ​ർ​ഡി​നേ​റ്റ​ർ), ജി​തേ​ഷ് ചു​ങ്ക​ത്ത്, ര​ഞ്ച​ൻ ഏ​ബ്ര​ഹാം, ജോ​ണ്‍ പാ​ട്ട​പ്പ​തി (കോ ​കോ​ർ​ഡി​നേ​റ്റേ​ഴ്സ്), ആ​ൻ​ഡ്രൂ​സ് തോ​മ​സ്, ജി​നോ മ​ഠ​ത്തി​ൽ, മ​നോ​ജ് അ​ച്ചേ​ട്ട് (പ​രേ​ഡ് ക​മ്മി​റ്റി), സ​ഞ്ജു മാ​ത്യു, സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി​യി​ൽ (ഫി​നാ​ൻ​സ് ക​മ്മി​റ്റി), സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ, ലൂ​ക്ക് ചി​റ​യി​ൽ (കോ​ർ​ഡി​നേ​റ്റേ​ഴ്സ് ഫോ​ർ ഇ​ൻ​വൈ​റ്റിം​ഗ് പ്രോ​മി​ന​ന്‍റ് ഇ​ന്ത്യ​ൻ പൊ​ളി​റ്റീ​ഷ്യ​ൻ​സ്), ജോ​ണി വ​ട്ക്കും​ചേ​രി, ജോ​ണ്‍​സ​ണ്‍ കൂ​വ​ക്ക​ട, സാ​ബു അ​ച്ചേ​ട്ട്, ഷാ​ജി പ​ഴൂ​പ്പ​റ​ന്പി​ൽ (ഫു​ഡ് ക​മ്മി​റ്റി), ബ്രി​ജി​റ്റ് ജോ​ർ​ജ്, ലീ​ല ജോ​സ​ഫ്, ജി​ജി നെ​ല്ലാ​മ​റ്റം (വി​മ​ൻ​സ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി), സൈ​മ​ണ്‍ തോ​മ​സ്, ജോ​ണ്‍​സ​ണ്‍ മാ​ളി​യേ​ക്ക​ൽ, ഇ​മ്മാ​നു​വേ​ൽ കു​ര്യ​ൻ (ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​റ്റി), ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ, മ​ത്യാ​സ് പു​ല്ലാ​പ്പ​ള്ളി, അ​നീ​ഷ് ആ​ന്േ‍​റാ (ഫ്ളോ​ട്ട്, ആ​ൻ​ഡ് ലോ​ഗോ ഡി​സൈ​ൻ ക​മ്മി​റ്റി), ബി​ജി സി. ​മാ​ണി, ജോ​സ് മ​ണ​ക്കാ​ട്ട് (ക​മ്മി​റ്റി ടു ​ഇ​ൻ​ക്ലൂ​ഡ് ന​യ്ബേ​ഴ്സ് ആ​ൻ​ഡ് ഫ്ര​ണ്ട്സ് ഓ​ഫ് ഗ്ലെ​ൻ​വ്യൂ മ​ല​യാ​ളീ​സ് ഇ​ന്ത്യ), അ​ഡ്വ. ജോ​ണ്‍ വ​ർ​ഗീ​സ്, ജി​മ്മി ജോ​ർ​ജ്, ചാ​ക്കോ മ​റ്റ​ത്തി​ൽ​പ്പ​റ​ന്പി​ൽ (പ്ര​ട്ടോ​കോ​ൾ ക​മ്മി​റ്റി).

യോ​ഗ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ട് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജോ​ഷി വ​ള്ളി​ക്ക​ളം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​ടു​ത്ത യോ​ഗം ജൂ​ണ്‍ ആ​റാം തീ​യ​തി വൈ​കി​ട്ട് 6 മ​ണി​ക്ക് ന​ട​ത്തു​ന്ന​താ​ണ്. സ്ഥ​ലം (830 Unit 9 , East Rand Rd , Mount Prospect).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം