വെ​സ്റ്റ് ചെ​സ്റ്റ​ർ അ​യ്യ​പ്പ​സേ​വാ ക്ഷേ​ത്ര​മൊരുക്കുന്ന ശോ​ഭ​ന​യു​ടെ നൃ​ത്ത വി​സ്മ​യം മേ​യ് 25ന്
Thursday, April 19, 2018 6:38 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​രാ​ൻ ഭ​ര​ത​നാ​ട്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ’ഡാ​ൻ​സിം​ഗ് ഡ്രം​സ്’ എ​ന്ന പ്രോ​ഗ്രാ​മി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ താ​രം പ​ദ്മ​ശ്രീ ശോ​ഭ​ന വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്നു. വെ​സ്റ്റ് ചെ​സ്റ്റ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​മാ​ണ് ഈ ​അ​പൂ​ർ​വ ക​ലാ​വി​രു​ന്നു കാ​ണാ​ൻ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. മേ​യ് 25 വെ​ള്ളി​യാ​ഴി​ച്ച വൈ​കി​ട്ട് 7 മു​ത​ൽ ക്യു​ൻ​സ് ഹി​ന്ദു ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് (Hindu Temple Auditorium 143-09 Holly Ave, Flushing, NY 11355). വെ​സ്റ്റ് ചെ​സ്റ്റ​ർ അ​യ്യ​പ്പ​സേ​വാ ക്ഷേ​ത്ര​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ദ്ധം ന​ട​ത്തു​ന്ന ഈ ​പ്രോ​ഗ്രാം അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കു​ന്ന​ത് ബീ​നാ മേ​നോ​ൻ (ന്യൂ​ജേ​ഴ്സി​ലെ ക​ലാ​ശ്രീ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ്).

ഭ​ര​ത​നാ​ട്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ’’ഡാ​ൻ​സിം​ഗ് ഡ്രം​സ് ട്രാ​ൻ​സ്’ ഭാ​ര​തീ​യ നാ​ട്യ പൈ​തൃ​ക​ത്തെ വ​ര​ച്ചു കാ​ട്ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ശി​വ​പു​രാ​ണം, മ​ഹാ​വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​ങ്ങ​ൾ, മ​ഗ്ദ​ല​ന മ​റി​യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ദൃ​ശ്യ​ങ്ങ​ളു​ടെ​യും ച​ല​ന​ങ്ങ​ളു​ടെ​യും ബോ​ധ​ധാ​ര​ക്കൊ​പ്പം അ​നാ​വൃ​ത​മാ​ക്ക​പ്പെ​ടു​ക​യാ​ണ് ഈ ​പ്രോ​ഗ്രാ​മി​ലൂ​ടെ. ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​തം, ഖ​വാ​ലി, ബോ​ളി​വു​ഡ്, ഇ​ല​ക്ട്രോ​ണി​ക് എ​ന്നി​ങ്ങ​നെ സം​ഗീ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളേ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ലം കാ​ഴ്ച​ക്കാ​രെ മ​റ്റൊ​രു ലോ​ക​ത്തേ​ക്കാ​യി​രി​ക്കും കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക.

പാ​ശ്ചാ​ത്യ, ഏ​ഷ്യ​ൻ, ഭാ​ര​തീ​യ സം​ഗീ​ത സം​സ്കാ​ര​ങ്ങ​ളി​ലൂ​ടെ ആ​ധ്യാ​ത്മി​ക​ത​യെ ഏ​കീ​ക​രി​ക്കു​ന്ന ഇ​തി​ന്‍റെ ആ​ശ​യം ഇ​ന്ത്യ​ൻ സം​ഗീ​ത നൃ​ത്ത ലോ​ക​ത്തെ ആ​ചാ​ര്യ·ാ​രു​ടെ സം​ഭാ​വ​ന​ക​ൾ യു​എ​സി​ലെ ക​ലാ​പ്രേ​മി​ക​ൾ​ക്കു​ള​ളി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​തി​ൽ സ​ഹാ​യ​ക​മാ​കും. അ​ഭി​നേ​ത്രി​യും ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ പ​ദ്മ​ശ്രീ​ശോ​ഭ​ന​യ്ക്കൊ​പ്പം അ​ന​ന്ത​കൃ​ഷ്ണ​ൻ മൃ​ദം​ഗ​ത്തി​ലും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ പാ​ല​ക്കാ​ട് ശ്രീ​റാം പു​ല്ലാ​ങ്കു​ഴ​ലി​ലും, പ്രി​ഥ്വി ച​ന്ദ്ര​ശേ​ഖ​ർ കീ​ബോ​ർ​ഡി​ലും, പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കു​ന്പോ​ൾ പി​ന്ന​ണി​യി​ൽ പ്ര​ശ​സ്ത ഗാ​യി​ക പ്രീ​തി മ​ഹേ​ഷും മെ​ത്തും. ന്യൂ​ജേ​ഴ്സി​ലെ ക​ലാ​ശ്രീ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ലെ ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ് ശോ​ഭ​ന​യ്ക്കൊ​പ്പം അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.

ഡാ​ൻ​സിം​ഗ് ഡ്രം​സ് ട്രാ​ൻ​സ് എ​ന്ന ര​ണ്ടു മ​ണി​ക്കൂ​ർ നീ​ളു​ന്ന നൃ​ത്ത​പ​രി​പാ​ടി​യി​ലൂ​ടെ ഭാ​ര​തീ​യ നാ​ട്യ പൈ​തൃ​ക​ത്തെ വി​വി​ധ ശൈ​ലി​ക​ളി​ൽ വ​ര​ച്ചു കാ​ട്ടു​ന്ന​താ​യി​രി​ക്കും ശോ​ഭ​ന​യും സം​ഘ​വും. ശി​വ​പു​രാ​ണ​ത്തി​ൽ തു​ട​ങ്ങി സൂ​ഫി പാ​ര​ന്പ​ര്യ​ത്തി​ന്‍റെ അ​ലൗ​കി​ക സം​ഗീ​ത​ത്തി​ലൂ​ടെ​യു​ള്ള ന​ട​ന സ​ഞ്ചാ​രം നി​റ​ഞ്ഞ ക​യ്യ​ടി​ക​ളോ​ടെ മാ​ത്ര​മേ സ്വീ​ക​രി​ക്കു​വാ​നാ​കു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​ർ​ഥ​സാ​ര​ഥി പി​ള്ള:(9144394303) ബി​നാ മേ​നോ​ൻ:973-760-6762 ,പ​ദ്മ​ജാ പ്രേം: 201-805-5425 , ​രാ​ജ​ൻ നാ​യ​ർ: 914-793 -5621, ഗ​ണേ​ഷ് നാ​യ​ർ:914 -826 -1677 , ച​ന്ദ്ര​ൻ പി: 914-316-7529 .

റിപ്പോർട്ട് :ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ