ഫോ​മാ മെ​ട്രോ റീ​ജ​ണി​ന്‍റെ കു​ടും​ബ സം​ഗ​മം മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, April 19, 2018 10:22 PM IST
ന്യൂ​യോ​ർ​ക്ക് : ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ കു​ടും​ബ​സം​ഗ​മം ക്യൂ​ൻ​സ് വി​ല്ലേ​ജ് ഹി​ൽ​സൈ​ഡി​ലു​ള്ള രാ​ജ​ഥാ​നി റ​സ്റ്റോ​റ​ന്‍റി​ൽ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ്.​കെ.​ജോ​സ​ഫി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പു​മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ക​ളാ​യി പാ​ർ​ക്കു​ന്പോ​ഴും കേ​ര​ളീ​യ ത​നി​മ കാ​ത്ത് സൂ​ക്ഷി​ച്ചു പി​റ​ന്ന നാ​ടി​ന്‍റെ നാ​ടീ​സ്പ​ന​ന്ദ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി സ്വ​ന്തം നാ​ടി​നെ മാ​റോ​ട് ചേ​ർ​ത്ത് പി​ടി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നും കേ​ര​ള നാ​ടി​ന്‍റെ പു​രോ​ഗ​തി​യി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക് വ​ള​രെ വി​ല​പ്പെ​ട്ട​താ​കു​ന്നു എ​ന്നും നാ​ടി​ന്‍റെ മു​ന്നോ​ട്ടു​ള്ള പു​രോ​ഗ​തി​യി​ൽ തു​ട​ർ​ന്നും പ​ങ്കാ​ളി​ക​ളാ​യി ജ·​നാ​ടി​നോ​ടു​ള്ള ക​ട​മ കാ​ത്തു സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി​യോ​ടൊ​പ്പം കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. കാ​ർ​ത്തി​ക​യോ​ൻ, മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വും മു​ൻ കാ​പ്ക്സ് ചെ​യ​ർ​മാ​നും പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ്, സു​ദേ​ശ​ൻ, വി​ദ്യാ​ധ​ര​ൻ (എ​ഡി​സി ജ​ന​റ​ൽ) , അ​ജോ​യ് ച​ന്ദ്ര​ൻ (കൊ​ല്ലം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ), റോ​യി ട്രോം ​ലാ​ൽ (അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി), യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഫോ​മാ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൽ റീ​ജ​ണി​ൽ നി​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ചു. കു​ടും​ബ സം​ഗ​മ​ത്തി​ൽ ഫോ​മ​യു​ടെ നാ​ഷ​ണ​ൽ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ശം​സ​നീ​യ​മാ​യി. പ്ര​ഥ​മ പ്ര​സി​ഡ​ൻ​റ് ശ​ശി​ധ​ര​ൻ​നാ​യ​ർ (ഹൂ​സ്റ്റ​ണ്‍) ഷാ​ജി എ​ഡ്വോ​ർ​ഡ് (മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) സ്റ്റാ​ൻ​ലി ക​ള​ത്തി​ൽ (ജോ.​സെ​ക്ര​ട്ട​റി) സ​ജി എ​ബ്ര​ഹാം, ജോ​സ് എ​ബ്ര​ഹാം (മു​ൻ പി​ആ​ർ​ഒ) ഫി​ലി​പ്പ് ചാ​മ​ത്തി​ൽ (ഡാ​ള​സ്) വി​ൻ​സെ​ൻ​റ് ബോ​സ് (കാ​ലി​ഫോ​ർ​ണി​യ), റെ​ജി ചെ​റി​യാ​ൻ (അ​റ്റ്ലാ​ൻ​റ്), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (ഫ്ളോ​റി​ഡ), ജോ​ർ​ജ് തോ​മ​സ് (മു​ൻ അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ്) എ​ന്നി​വ​രും ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു ലൂ​ക്കോ​സ്, രേ​ഖാ നാ​യ​ർ, തോ​മ​സ്.​ടി. ഉ​മ്മ​ൻ, ജ​യി​ൻ​മാ​ത്യു എ​ന്നി​വ​രും റീ​ജി​യ​ണി​ലെ ഒ​ൻ​പ​ത് അം​ഗ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ബ​ഞ്ച​മി​ൻ ജോ​ർ​ജ്ജ്, ബേ​ബി കു​ര്യാ​ക്കോ​സ്, ജോ​സ് വ​ർ​ഗീ​സ്, റോ​ഷി​ൻ മാ​മ്മ​ൻ, മാ​ണി ചാ​ക്കോ , വി​ജി എ​ബ്ര​ഹാം, ബി​നോ​യ് തോ​മ​സ്, അ​ജി​ത് എ​ബ്ര​ഹാം, എ​ബ്ര​ഹാം പു​തു​ശ്ശേ​രി​ൽ, വ​ർ​ഗ്ഗീ​സ് ചു​ങ്ക​ത്തി​ൽ, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ഡി​ൻ​സി​ൽ ജോ​ർ​ജ്ജ്, ആ​ഷ്ലി എ​ബ്ര​ഹാം, ഫി​ലി​പ്പോ​സ് ജോ​സ​ഫ്, ജ​യി​സ​ണ്‍ ജോ​സ​ഫ്, തോ​മ​സ് ശ​മു​വേ​ൽ, ജൂ​ലി തോ​മ​സ്, ചാ​ക്കോ എ​ബ്ര​ഹാം സാ​ബു​തോ​മ​സ്, വ​ർ​ഗീ​സ് ചെ​റി​യാ​ൻ , മെ​ർ​ലി​ൻ എ​ബ്ര​ഹാം, ഡോ.​ബി​ന്ദു തോ​മ​സ്സ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ടും​ബ​സം​ഗ​മ​ത്തി​ൽ ശ്രീ.​ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത് സ്വാ​ഗ​ത​മ​രു​ളു​ക​യും, സാ​ബു ലൂ​ക്കോ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


റി​പ്പോ​ർ​ട്ട് : വ​ർ​ഗീ​സ് ജോ​സ​ഫ്