ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ് മേ​യ് 12ന്
Thursday, April 19, 2018 10:26 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ർ​ഡ് ഗെ​യിം​സ് (5110 N Elston Ave,Chicago, IL 60630 ) മേ​യ് 12 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. 28 ക​ളി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ന്യൂ ​മ​ഹാ​രാ​ജ ഫു​ഡ്സ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും കെ.​കെ ചാ​ണ്ടി കൂ​വ​ക്കാ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. റ​മ്മി ക​ളി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത് ആ​ൾ​ക്ക് 1001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ആ​ൾ​ക്ക് 501 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നും ടീ​മു​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ ക​ണ്‍​വീ​ന​റാ​യും ജോ​സ് സൈ​മ​ണ്‍ മു​ണ്ട പ്ലാ​ക്കി​ൽ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള​ളി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ അ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി​യും ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്തെ​ൻ​പു​ര​യി​ലും അ​റി​യി​ച്ചു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 ടീ​മു​ക​ൾ​ക്കാ​യി​രി​ക്കും 28 ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.

28 മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ത​ന്നെ റ​മ്മി തു​ട​ങ്ങു​ന്ന​താ​യി​രി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ എ​ല്ലാം നേ​ര​ത്തെ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നും ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ (630 849 1253 ), ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, (630 607 2208 ) , മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ (847 644 6305 ), ര​ഞ്ജ​ൻ എ​ബ്ര​ഹാം (847 287 0661 ), ജി​മ്മി ക​ണി​യാ​ലി ( 630 903 7680) , ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ (773 405 5954 )


റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി