ലോ​ക ഗു​സ്തി താ​രം ബ്രൂ​ണോ ഓ​ർ​മ്മ​യാ​യി
Thursday, April 19, 2018 10:31 PM IST
പി​റ്റ്സ്ബ​ർ​ഗ് (പെ​ൻ​സി​ൽ​വാ​നി​യ): ലോ​ക ഗു​സ്തി താ​രം ബ്രൂ​ണൊ സ​മ്മ​ർ റ്റി​നൊ (82) പെ​ൻ​സി​ൽ​വാ​നി​യ പി​റ്റ്സ്ബ​ർ​ഗി​ൽ നി​ര്യാ​ത​നാ​യി. 1960-70 കാ​ല​ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​നാ​യ ഗു​സ്തി താ​ര​മാ​യി ബ്രൂ​ണൊ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1963 1971, 1973 1977 വേ​ൾ​ഡ് ഹെ​വി വെ​യ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് നേ​ടി​യ ബ്രൂ​ണൊ 1981ൽ ​വി​ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും 1984 1988 വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്് മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.

1935ൽ ​ഇ​റ്റ​ലി​യി​ൽ ജ​നി​ച്ച ബ്രൂ​ണോ 1950 ലാ​ണ് അ​മേ​രി​ക്ക​യി​ലെ പി​റ്റ്സ് ബ​ർ​ഗി​ൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സ​മാ​ക്കി​യ​ത്. 1959ൽ ​കാ​ര​ളി​നെ വി​വാ​ഹം ചെ​യ്ത ബ്രൂ​ണോ​ക്ക് മൂ​ന്നു മ​ക്ക​ളാ​ണു​ള്ള​ത്. ബ്രൂ​ണോ​യു​ടെ മ​ര​ണ​ത്തോ​ടെ മൂ​ന്ന് ദ​ശാ​ബ്ദം റിം​ഗ് അ​ട​ക്കി ഭ​രി​ച്ച പ​ഴ​യ ത​ല​മു​റ​യി​ലെ ഒ​രു ക​ണ്ണി കൂ​ടെ ന​ഷ്ട​പ്പെ​ട്ടു.

2011ൽ ​ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി. മ​രി​ക്കു​ന്ന​തി​ന് ചി​ല മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബ്രൂ​ണോ, കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സ്നേ​ഹി​ത​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഗു​സ്തി​യി​ൽ ച​രി​ത്രം തി​രു​ത്തി​കു​റി​ച്ച ജീ​വി​ത​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ