കാ​മു​ക​ന്‍റെ ഭാ​ര്യ​യെ വ​ധി​ക്കാ​ൻ കൊ​ട്ടേ​ഷ​ൻ ന​ൽ​കി​യ യു​വ​തി അ​റ​സ്റ്റി​ൽ
Thursday, April 19, 2018 10:39 PM IST
ഇ​ല്ലി​നോ​യ്സ്: സ്നേ​ഹി​ച്ച യു​വാ​വി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഇ​യാ​ളു​ടെ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ഡാ​ർ​ക്ക് വെ​ബ് ക​ന്പ​നി​ക്ക് 10,000 ഡോ​ള​റി​ന്‍റെ കൊ​ട്ടേ​ഷ​ൻ ന​ൽ​കി​യ ഇ​ല്ലി​നോ​യ് ഡെ​സ്പ്ലെ​യ്ൻ​സി​ൽ നി​ന്നു​ള്ള ടീ​നാ ജോ​ണ്‍​സി​നെ (31) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ഡാ​ർ​ക്ക് വെ​ബ്.

ഇ​ല്ലി​നോ​യ്സ് ഡ്യു​പേ​ജ് കൗ​ണ്ടി പോ​ലീ​സി​ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഏ​പ്രി​ൽ 17ന് ​ചൊ​വ്വാ​ഴ്ച ടീ​ന നേ​രി​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കീ​ഴ​ട​ങ്ങി​യ​ത്. ഡ്യു​പേ​ജ് കൗ​ണ്ടി സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്.

മെ​യ് വു​ഡ് ലൊ​യോ​ള യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ റ​ജി​സ്ട്രേ​ർ​ഡ് ന​ഴ്സാ​ണ് ടീ​നാ. ഇ​തേ ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തേ​ഷ്യോ​ള​ജി​യി​ൽ റ​സി​ഡ​ൻ​സി പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​റാ​ണ് ഇ​ര​യു​ടെ ഭ​ർ​ത്താ​വ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ടീ​ന​ക്ക് 25,0000 ഡോ​ള​റി​ന്‍റെ ജാ​മ്യം ജ​ഡ്ജി ജോ​ർ​ജ് ബേ​ക്ക​ലി​സ് അ​നു​വ​ദി​ച്ചു. ജാ​മ്യ തു​ക​യു​ടെ പ​ത്തു​ശ​ത​മാ​നം അ​ട​ച്ച് പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മേ​യ് 25 ന് ​കേ​സ് വാ​ദം കേ​ൾ​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ