ഇ​ര​ട്ട​ക്കൊ​ല ചെ​യ്തു ര​ക്ഷ​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക ടെ​ക്സ​സി​ൽ പി​ടി​യി​ലാ​യി
Friday, April 20, 2018 10:32 PM IST
ടെ​ക്സ​സ്: ഭ​ർ​ത്താ​വി​നേ​യും രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മ​റ്റൊ​രു സ്ത്രീ​യേ​യും കൊ​ല​പ്പെ​ടു​ത്തി പൊ​ലീ​സ് വ​ല​യ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ലൂ​യി​സ് റീ​സി​നെ ടെ​ക്സ​സി​ലെ സൗ​ത്ത് പ​ഡ്രെ ഐ​ല​ന്‍റി​ൽ വ​ച്ചു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ​ത്തു ദി​വ​സ​മാ​യി ന​ട​ന്ന രാ​ജ്യ​വ്യാ​പ​ക തി​ര​ച്ച​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി കൂ​ടാ​നാ​യ​തെ​ന്ന് യു​എ​സ് മാ​ർ​ഷ​ൽ വ​ക്താ​വ് അ​റി​യി​ച്ചു. ഗാം​ബ്ലിം​ഗി​ൽ വ​ന്ന പ​ണ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ആ​ദ്യം ഭ​ർ​ത്താ​വി​നേ​യും തു​ട​ർ​ന്ന് ഫ്ളോ​റി​ഡാ​യി​ൽ വ​ച്ചു പ​രി​ച​യ​പ്പെ​ട്ട രൂ​പ​സാ​ദൃ​ശ്യ​മു​ള്ള പ​മീ​ല ഹ​ച്ചി​ൻ​സ​നെ​യും (59) കൊ​ല​പ്പെ​ടു​ത്തി ഇ​വ​രു​ടെ ഐ​ഡി​യും ക്രെ​ഡി​റ്റ് കാ​ർ​ഡും കാ​റു​മാ​യി ലൂ​യി​സ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മി​നി​സോ​ട്ട​യി​ൽ മാ​ർ​ച്ച് 23ന് 54 ​വ​യ​സു​ള്ള നേ​വി വി​മു​ക്ത​ഭ​ട​നും ഭ​ർ​ത്താ​വു​മാ​യ റീ​സി​നെ കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഫ്ളോ​റി​ഡാ​യി​ലെ​ത്തി ഏ​പ്രി​ൽ 5 നാ​ണ് ഹ​ച്ചി​ൻ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
യു​എ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ