ഡാളസിൽ നോർത്ത് ടെക്സസ് ശ്രീനാരായണ മിഷൻ ഫാമിലി നൈറ്റ് 21 ന്
Saturday, April 21, 2018 6:28 PM IST
ഇർവിംഗ് (ഡാളസ്): നോർത്ത് ടെക്സസ് ശ്രീനാരായണ മിഷന്‍റെ ആഭിമുഖ്യത്തിൽ ഫാമിലി നൈറ്റ് ഏപ്രിൽ 21 നു (ശനി) വൈകുന്നേരം 6 മുതൽ 9 വരെ ഇർവിംഗിൽ നടക്കും.

ടെക്സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാൾഡി മുഖ്യാതിഥി ആയിരിക്കും.

ഇർവിംഗ് കെയേഴ്സുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ ഫുഡ് ഡ്രൈവ്, ലൈവ് ഗാനമേള മുൻ ഭാരവാഹികൾക്ക് പുരസ്കാര സമർപ്പണം എന്നിവ നടക്കും. ഫുഡ് ഡ്രൈവിൽ പങ്കെടുക്കുന്നവർക്ക് കമ്യൂണിറ്റ് ക്രെഡിറ്റ് അവേഴ്സും ലഭിക്കും. സാരി വെയറിംഗ്് മത്സരം, ഭരതനാട്യം, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും ഫാമിലി നൈറ്റിന്‍റെ ഭാഗമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

വിലാസം: ഇന്ത്യ 101 ഓഡിറ്റോറിയം, 3311 റീഗന്‍റ് ബിലവ്സ് സ്യൂട്ട് 101, ഇർവിംഗ് ടെക്സസ് 75063.

വിവരങ്ങൾക്ക് :www.nsmnt.org

റിപ്പോർട്ട്: പി.പി. ചെറിയാൻ