ഐഎന്‍എഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു
Sunday, April 22, 2018 3:22 PM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐഎന്‍എഐ) 2018ലെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. എല്ലാ നഴ്‌സുമാര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും ഈ അവസരത്തില്‍ നടത്തുന്നു.

വിദഗ്ധരും പ്രഗത്ഭരുമായ പ്രാക്ടീഷണര്‍മാര്‍ ഈ ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗിനു നേതൃത്വം നല്‍കുന്നു. ഇതുകൂടാതെ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി പോസ്റ്റര്‍ മത്സരവും നടത്തുന്നതാണ്. പോസ്റ്ററിന് ആസ്പദമായ വിഷയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്. വിശദ വിവരങ്ങള്‍ക്ക് ംംം.ശിമശൗമെ.രീാ എന്ന അസോസിയേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മെയ് 12നു ശനിയാഴ്ച വൈകിട്ട് അഞ്ചിനു മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്ന നഴ്‌സസ് ഡേ പരിപാടികളിലും അതോനുബന്ധിച്ച് നടക്കുന്ന വിജ്ഞാനപ്രദമായ അവസരങ്ങളിലും പങ്കുചേരുവാന്‍ എല്ലാ നഴ്‌സുമാരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനീന ചാക്കോ (847 401 1670), ലിസി പീറ്റേഴ്‌സ് (847 847 902 6663), സിമി ജോസഫ് (773 677 3225), സൂസന്‍ മാത്യു (847 708 9266).
ഷിജി അലക്‌സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം