ആവേശമുണർത്തി ആരിസോണയിൽ ഗീത യുടെ ശുഭാരംഭം
Tuesday, April 24, 2018 2:49 AM IST
ഫീനിക്സ്: ആരിസോണയിലെ ഗുരുവായൂരപ്പൻ വിശ്വാസികളെ ആവേശത്തിലാഴ്ത്തി ഗീതയുടെ (ഗുരുവായൂരപ്പൻ ഇന്‍റർനാഷണൽ ടെംപിൾ ഓഫ് അരിസോണ ഏകഠഅ) ശുഭാരംഭം വിപുലമായ പരിപാടികളോടെ നടന്നു.

വിഷു ദിനമായ ഏപ്രിൽ 15ന് ഇന്തോ അമേരിക്കൻ കൾച്ചറൽ സെന്‍ററിൽ രാവിലെ 10ന് പരന്പരാഗത രീതിയിൽ വിഷുക്കണിയൊരുക്കി വിഷുക്കണി ദർശനവും തുടർന്നു കേരളത്തിന്‍റെ തനതായ ശൈലിയിലുള്ള ശ്രീകോവിലിന്‍റെ മാതൃകയിൽ ശ്രീകോവിൽ നിർമിച്ചു വിപുലമായ അലങ്കാരങ്ങളോടുകൂടി വിഷുപൂജ, അർച്ചന, പ്രസാദമൂട്ട്, ദീപാരാധന തുടങ്ങിയവയുടെ പൂർണതയോടെയാണ് ശുഭാരംഭ ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പൂജിച്ച നാണയങ്ങളാണ് കൈനീട്ടമായി നൽകിയത്. പൂജാദി കർമങ്ങൾക്ക് വെങ്കട് കൃഷ്ണക്ഷേത്ര തന്ത്രി കിരണ്‍ റാവു മുഖ്യ കാർമികത്വം വഹിച്ചു.

തുടർന്നു നടന്ന ശുഭാരംഭ ചടങ്ങുകൾ ദിലീപിന്‍റെ ഭക്തി ഗാനാലാപനത്തോടെ ആരംഭിച്ചു. സതീഷ് അന്പാടി, മീര മേനോൻ, സുധീർ കൈതവന, മുകുന്ദ് ഷേണായ്, രാജ്മോഹൻ കർത്താ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു ചടങ്ങുകൾ ഉദ്്ഘാടനം ചെയ്തു.

സതീഷ് അന്പാടി ഗീതയുടെ ഭാവി പരിപാടികളെക്കുറിച്ചും ആരിസോണയിൽ ഒരു ഗുരുവായൂരപ്പൻ അഥവ കേരള തനിമയിലുള്ള ക്ഷേത്രത്തിന്‍റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ആരിസോണയിലെ പ്രവാസി മലയാളികളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ സംരഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിരവധി ആളുകൾ ഈ സംരംഭത്തെക്കുറിച്ചു ആരാഞ്ഞതായും സുധിർ കൈതവന പറഞ്ഞു.

ചടങ്ങുകൾക്ക് സതീഷ് അന്പാടി, സുധീർ കൈതവണ, രാജേഷ് ബാബ, ജയമോഹൻ കർത്താ, ഗണേഷ് ഗോപാലപ്പണിക്കർ, ഷാനവാസ് കാട്ടൂർ, അഖിൽ, ജോലാൽ കരുണാകരൻ , സജീവ് മാടന്പത്, മനു നായർ, ജിജു അപ്പുക്കുട്ടൻ, ശ്യം രാജ്, ശ്രീജിത്ത് ശ്രീനിവാസൻ, സുരേഷ് നായർ എന്നിവർ നേതൃത്വം നൽകി.

വിവരങ്ങൾക്ക്: സതീഷ് അന്പാടി 4807032000, സുധിർ കൈതവന 4802467546, സജീവ് മാടന്പത് 6235567019, ഗണേഷ് ഗോപാലപ്പണിക്കർ 6142266789.

റിപ്പോർട്ട്: മനു നായർ