ന്യൂജേഴ്സിയിൽ റോജി എം. ജോണിനു സ്വീകരണം
Wednesday, April 25, 2018 9:22 PM IST
ന്യൂജേഴ്സി: റോജി എം. ജോണ്‍ എംഎൽഎയ്ക്ക് ന്യൂജേഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. ഏപ്രിൽ 30 നു (തിങ്കൾ) വൈകുന്നേരം 6.30ന് ഒൗവർ റെഡീമർ ചർച്ച് ഹാളിലാണ് (344 നോർത്ത് വാഷിംഗ്ടണ്‍ അവന്യൂ, ഡ്യൂമൊണ്ട്, ന്യൂജേഴ്സി 07628) ചടങ്ങുകൾ.

ഇന്‍റർനാഷണൽ കോണ്‍ഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനമായ കഐസ്യുവിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി, എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജ് യൂണിയൻ ചെയർമാൻ, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജഐൻയു) യൂണിയൻ കൗണ്‍സിലർ, നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്‍റ്, എൻഎസ്യു ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

അങ്കമാലി മണ്ഡലത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും പ്രവാസികളായ അങ്കമാലിക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എംഎൽഎയെ ധരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്ന ഈ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ സംഘടനാ-രാഷ്ട്രീയ ഭേദമന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ദേവസി പാലാട്ടി 201 921 9109, സെബാസ്റ്റ്യൻ ചെറുമഠത്തിൽ 201 887 7893, ഷിജോ പൗലോസ് 201 238 9654.