ഫ്രണ്ട്സ് ഓഫ് തിരുവല്ല പിക്നിക് 28 ന്
Wednesday, April 25, 2018 9:33 PM IST
ഹൂസ്റ്റണ്‍: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പിക്നിക് വിവിധ പരിപാടികളോടെ മിസോറി സിറ്റിയിലെ കിറ്റി ഹോളോ പാർക്കിൽ (Pavilion A, 9555, Highway 6 South, Missouri City, TX 77459) ഏപ്രിൽ 28 നു (ശനി) ആഘോഷിക്കുന്നു. രാവിലെ 9 മുതൽ 3 വരെയാണ് പരിപാടികൾ.

പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കത്തക്ക വിധത്തിൽ നിരവധി കലാ കായിക വിനോദ പരിപാടികൾ പിക്നിക്കിനെ വേറിട്ടതാക്കുമെന്നു സംഘാടകർ അറിയിച്ചു.
തിരുവല്ലയിൽ നിന്നും സമീപ സമീപപ്രദേശങ്ങളായ കോഴഞ്ചേരി, കുന്പനാട്, റാന്നി, മല്ലപ്പള്ളി, ചങ്ങനാശേരി, കോട്ടയം, കുട്ടനാട്, എടത്വ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഗ്രേറ്റർ ഹൂസ്റ്റണ്‍ ഏരിയയിൽ എത്തി താമസമാക്കിയിരിക്കുന്ന ഏവരേയും പിക്നിക്കിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു. സംഘടനയിൽ അംഗങ്ങളാകാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: തോമസ് ഐപ് 713 779 3300, ഉമ്മൻ തോമസ് 281 467 5642, എം.ടി. മത്തായി 713 816 6947, ഈശോ ജേക്കബ് 832 771 7646.

റിപ്പോർട്ട്: ജീമോൻ റാന്നി