ഫോമാ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി: ജോസ് വടകരയ്ക്കും സിജിൻ പാലക്കലോടിക്കും നാഷണൽ കമ്മിറ്റിയിലേക്ക്
Friday, April 27, 2018 12:06 AM IST
സാൻഫ്രാൻസിസ്കോ: ഫോമ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി കലിഫോർണിയായിൽ നിന്നുള്ള സിജിൻ പാലക്കലോടിയേയും അരിസോണയിൽ നിന്നുള്ള ജോസ് വടകരയെയും 2018-20 വർഷത്തേയ്ക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്തു.

വൈസ് പ്രസിഡന്‍റ് പോൾ ജോണിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കലിഫോർണിയ, ബേ മലയാളി സ്പോർട്സ് ക്ലബ്, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍, കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ്, കേരള അസോസിയേഷൻ ഓഫ് ലാസ്വേഗാസ്, സാക്രമെന്േ‍റാ, റീജണൽ മലയാളി അസോസിയേഷൻ, അരിസോണ മലയാളി അസോസിയേഷൻ തുടങ്ങിയ അംഗ സംഘടനയുടെ പ്രതിനിധികൾ പങ്കെടുത്തു.

സാക്രമെന്േ‍റാ റീജണൽ മലയാളി അസോസിയേഷൻ ചെയർമാനും മുൻ പ്രസിഡന്‍റുമായ സിജിൽ പാലക്കലോടി സീറോ മലബാർ ഷിക്കാഗോ രൂപതയുടെ അൽമായ സംഘടനയായ എസ്എംസിസിയുടെ നാഷണൽ പ്രസിഡന്‍റായും സാക്രമെന്േ‍റാ ഇന്ത്യൻ അസോസിയേഷൻ ബോർഡ് മെംബറായും പ്രവർത്തിച്ചുവരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ ജോയിന്‍റ് ട്രഷറർ, ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്‍റ് നവകേരള ആർട്സ് ക്ലബ് ജോയിന്‍റ് സെക്രട്ടറി ഇൻഫന്‍റ് ജീസസ് ചർച്ച് ട്രസ്റ്റി, മലയാളി മനസ്സ് ന്യൂസ് പേപ്പർ ചീഫ് എഡിറ്റർ, കൈരളി ടിവി യുഎസ്എ റിപ്പോർട്ടർ എന്നീ നിലകളിൽ പ്രവർത്തന നിരതനായ സിജിൻ, കലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ ഓഫീസറായി ജോലി ചെയ്തുവരുന്നു.

അരിസോണ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായിരുന്ന ജോസ് വടകര, യുകെയിലെ യോവിൽ മലയാളി അസോസിയേഷന്‍റെ രൂപപ്പെടലിനു ക്രിയാത്മക പങ്കാളിത്തം വഹിക്കുകയും പിന്നീട് അസോസിയേഷന്‍റെ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

കലാലയ ജീവിതകാലഘട്ടത്തിൽ AICUF എന്ന സംഘടനയുടെ എസ്ബി കോളജ് പ്രസിഡന്‍റ് കോട്ടയം റീജണൽ പ്രസിഡന്‍റ്, നാഷണൽ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അരിസോണ ഇന്ത്യ അസോസിയേഷന്‍റെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു.