ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 5ന്
Wednesday, May 16, 2018 5:29 PM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി പ്ര​സ്ഥാ​ന​മാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2018-20 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ മൗ​ണ്ട് പ്രോ​സ്പെ​ക്ട​റി​ലു​ള്ള സി​എം​എ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

മൗ​ണ്ട് പ്രോ​സ്പെ​ക്ട​സി​ലെ സി​എം​എ ഹാ​ളി​ൽ കൂ​ടി​യ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ച്ച​ത്. ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലേ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് നെ​ല്ലു​വേ​ലി​ൽ (ചെ​യ​ർ​മാ​ൻ) (847 334 0456), പി.​ഒ. ഫി​ലി​പ്പ് ( 630 660 0689) , ജോ​യി വാ​ച്ചാ​ച്ചി​റ(630 731 6649) എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നീ എ​ക്സി​ക്യൂ​ട്ടീ​വ് സ്ഥാ​ന​ങ്ങ​ളും വ​നി​താ പ്ര​തി​നി​ധി​ക​ൾ 2 , സീ​നി​യ​ർ​സ് (60 വ​യ​സും അ​തി​നു മു​ക​ളി​ലും) 1 , യൂ​ത്ത് ( 18 മു​ത​ൽ 30 വ​യ​സു വ​രെ) 1 എ​ന്നി​വ​രു​ൾ​പ്പെ​ടെ 17 ബോ​ര്ഡ് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന 23 അം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നാ​ണ് ഇ​ല​ക്ഷ​ൻ ന​ട​ത്തു​ന്ന​ത്. 2017 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് സി​എം​എ​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് ബോ​ർ​ഡ് അം​ഗ​മാ​യി മ​ത്സ​രി​ക്കാ​വു​ന്ന​താ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​വ​ർ ഒ​രു പ്ര​വ​ശ്യ​മെ​ങ്കി​ലും ബോ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. 2018 ജ​നു​വ​രി 31നു ​മു​ന്പ് ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കെ​ല്ലാം വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും, നോ​മി​നേ​ഷ​ൻ ഫോ​റ​വും വെ​ബ്സൈ​റ്റാ​യ www.chicagomalayaleeassociation.org-​ൽ നി​ന്നും മേ​യ് 20 മു​ത​ൽ ല​ഭി​ക്കു​ന്ന​താ​ണ്. നോ​മി​നേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 19 ആ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ത്സ​രി​ക്കാ​ന​ർ​ഹ​രാ​യ​വ​രു​ടെ പേ​രു​ക​ൾ ജൂ​ണ്‍ 20 വൈ​കു​ന്നേ​രം ത​ന്നെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കാ​വു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 27. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് 2ജൂ​ലൈ ഒ​ന്നി​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 5 ഞാ​യ​ഴാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 9 വ​രെ മൗ​ണ്ട് പ്രോ​സ്പെ​ക്ട​സി​ലു​ള്ള സി​എം​എ ഹാ​ളി​ൽ (834 E Road Rd, Suite 13, Mt Prospect, IL 60056) വ​ച്ചു ന​ട​ത്തു​ന്ന​തും ഉ​ട​ൻ ത​ന്നെ വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി​രി​ക്കും.

പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു . ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ ക​ണ​ക്കു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. വ​ള​രെ​യ​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​നു ജി​തേ​ഷ് ചു​ങ്ക​ത്, ഷാ​ബു മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നോ​മി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലു​വേ​ലി​ൽ 847 334 0456 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി