ടാ​ന്പാ ശ്രീ ​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​കും​ഭാ​ഭി​ഷേ​കം മേ​യ് 22 മു​ത​ൽ 28 വ​രെ
Wednesday, May 16, 2018 5:52 PM IST
ടാ​ന്പാ: ടാ​ന്പാ​യി​ലെ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ അ​യ്യ​പ്പ​ക്ഷേ​ത്രം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. വ​രു​ന്ന മേ​യ് 22 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന മ​ഹാ കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ളി​ലൂ​ടെ ക്ഷേ​ത്രം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​തി​നെ​ട്ട് പ​ടി​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​രം ടാ​ന്പാ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ (6829 Maple Lane, Tampa, FL 33610) ഉ​ണ്ടാ​കും.

മേ​യ് 27നു ​രാ​വി​ലെ 5.45 മു​ത​ൽ 7.45 വ​രെ ന്ധ​പ്രാ​ണ പ്ര​തി​ഷ്ഠ’​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. അ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​മു​ടി​ക്കെ​ട്ടു​ക​ളു​മാ​യി ശ​ര​ണം​വി​ളി​ക​ളോ​ടെ ഭ​ക്ത​ർ​ക്ക് 18 പ​ടി​ക​ൾ ച​വ​ട്ടി ക​ട​ന്ന് ലോ​ക​പാ​പ​ങ്ങ​ളി​ൽ നി​ന്നു മു​ക്തി​നേ​ടി, ന്ധ​ത​ത്വ​മ​സി’ എ​ന്ന പൊ​രു​ൾ തി​രി​ച്ച​റി​ഞ്ഞ് അ​യ്യ​പ്പ​ദ​ർ​ശ​നം ന​ട​ത്താ​വു​ന്ന​താ​ണ്. ഈ ​ദി​വ്യ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഭാ​ഗ​മാ​കാ​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ നേ​ടാ​നും ഏ​വ​രേ​യും ഭാ​ര​വാ​ഹി​ക​ൾ കു​ടും​ബ​സ​മേ​തം ക്ഷ​ണി​ക്കു​ന്നു.

2000ൽ ​രൂ​പം​കൊ​ണ്ട ശ്രീ​അ​യ്യ​പ്പ സൊ​സൈ​റ്റി ഓ​ഫ് താ​ന്പാ (എ​സ്എ​എ​സ്ടി​എ)​യു​ടെ വ​ള​രെ നാ​ള​ത്തെ പ്രാ​ർ​ത്ഥ​ന​യു​ടേ​യും പ​രി​ശ്ര​മ​ത്തി​ന്േ‍​റ​യും ഫ​ല​മാ​ണ് ശ്രീ​അ​യ്യ​പ്പ​ക്ഷേ​ത്രം. തു​ട​ർ​ച്ച​യാ​യി അ​യ്യ​പ്പ​ദ​ർ​ശ​ന​ത്തി​ന് നാ​ട്ടി​ൽ പോ​കേ​ണ്ടി​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഇ​നി ടാ​ന്പാ​യി​ൽ അ​യ്യ​പ്പ​ദ​ർ​ശ​ന പു​ണ്യം ല​ഭി​ക്കും. ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി, മു​രു​ക​ൻ, ശി​വ​ൻ, നാ​രാ​യ​ണ​ൻ, മാ​ളി​ക​പ്പു​റ​ത്ത​മ്മ എ​ന്നീ പ്ര​തി​ഷ്ഠ​ക​ളും ഉ​ണ്ടാ​കും.

മേ​യ് 22 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്ക് മു​ൻ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി മേ​ലേ​പ്പ​ള്ളി​ൽ ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി മു​ഖ്യ​ക​ർ​മ്മി​യാ​യി​രി​ക്കും. ഈ ​മ​ഹാ​സം​രം​ഭ​ത്തി​ന് സ​ഹാ​യി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​ജ​യ് (813 220 1999), കൗ​ശി​ക് (813 470 8202), ഗോ​കു​ൽ (813 220 9415), ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (813 334 0123), പ്ര​ദീ​പ് (813 765 5374), അ​നി​ൽ (813 748 8498).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം