ഹൂ​സ്റ്റ​ണി​ൽ പു​തി​യ മാ​ർ​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന് തു​ട​ക്കം കു​റി​ക്കു​ന്നു
Wednesday, May 16, 2018 10:22 PM IST
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ ഹൂ​സ്റ്റ​ണി​ൽ നോ​ർ​ത്ത് വെ​സ്റ്റ് ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന സ​ഭാ വി​ശ്വാ​സി​ക​ൾ​ക്കാ​യി മൂ​ന്നാ​മ​ത്തെ ആ​രാ​ധ​ന കേ​ന്ദ്രം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ എ​ന്ന നാ​മ​ധേ​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്നു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മേ​യ് 19 ന് ​രാ​വി​ലെ 9 ന് ​സ​ഭ​യു​ടെ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ളും മു​ൻ സ​ഭാ സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന​തും തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ഹൂ​സ്റ്റ​ണി​ലെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റും ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ഫി​ലി​പ്പ് സ​ഹ പ്ര​സി​ഡ​ന്‍റും സി.​എം. മാ​ത്യു, ജോ​ണ്‍ തോ​മ​സ്, സി. ​എം. വ​ർ​ഗീ​സ്, സു​നി​ൽ ജോ​ണ്‍, പ്രി​ജോ ഫി​ലി​പ്പ് കോ​മാ​ട്ട്, ക്രി​സ് ചെ​റി​യാ​ൻ, ജു​ന്നു ജേ​ക്ക​ബ് സാം ​എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ഒ​രു അ​ഡ് ഹോ​ക്ക് ക​മ്മി​റ്റി​യെ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് ചു​മ​ത​ല​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്ര​ഥ​മ വി​കാ​രി​യു​ടെ ചു​മ​ത​ല റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സി​നാ​ണ്. ഹൂ​സ്റ്റ​ണി​ലെ സൈ​പ്ര​സി​ലാ​ണ് (13013 Fry Road, Cypress, Texas -77433) താ​ൽ​ക്കാ​ലി​ക​മാ​യി ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം