വ്യ​ജ തി​രി​ച്ച​റി​യാ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്ത മെ​ക്സി​ക്ക​ൻ വ​നി​ത അ​റ​സ്റ്റി​ൽ
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള സ്ത്രീ​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​യ​മ വി​രു​ദ്ധ​മാ​യി വോ​ട്ടു ചെ​യ്ത മെ​ക്സി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ലോ​റാ ജ​നി​ത് ഗാ​ർ​സ​യെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ അ​ട​ച്ചു. 150,000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2004, 2012, 2016 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ വോ​ട്ട് ചെ​യ്ത​താ​യി ടെ​ക്സ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ​ൻ പാ​ക്സ​റ്റ​റ​ലി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ൽ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ദു​രു​പ​യോ​ഗം ചെ​യ്യ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് ഇ​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ക്കു​മെ​ന്ന് അ​റ്റോ​ർ​ണി ഓ​ഫി​സ് അ​റി​യി​ച്ചു. കു​റ്റം തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ 20 വ​ർ​ഷം വ​രെ ത​ട​വും 10,000 ഡോ​ള​ർ പി​ഴ​യും ല​ഭി​ക്കും.

​ആ​ൻ​ജി യ​ദീ​ര സ​മോ​റ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് ഇ​വ​ർ ഹാ​രി​സ് കൗ​ണ്ടി​യി​ൽ വോ​ട്ട​റാ​യി റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തേ പേ​രി​ലു​ള്ള പാ​സ്പോ​ർ​ട്ടും ക​ണ്ടു കെ​ട്ടി​യി​ട്ടു​ണ്ട്. ടെ​ക്സ​സി​ൽ ക​ള്ള​വോ​ട്ടു ചെ​യ്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ളാ​ണ് അ​റ്റോ​ർ​ണി ഓ​ഫീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ