പാ​സ്റ്റ് ടൈം​സ്' 142 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു
Friday, May 18, 2018 5:12 PM IST
ഷി​ക്കാ​ഗോ: അ​തി​പ്ര​ശ​സ്ത അ​മേ​രി​ക്ക​ന്‍ ചി​ത്ര​കാ​ര​ൻ കെ​റി ജ​യിം​സ് മാ​ർ​ഷ​ലി​ന്‍റെ പെ​യി​ന്‍റിം​ഗ് 2.11 കോ​ടി ഡോ​ള​റി​നു(142.99 കോ​ടി രൂ​പ) ലേ​ല​ത്തി​ൽ വി​റ്റു. "പാ​സ്റ്റ് ടൈം​സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റ​ത്. ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​കാ​ഴ്ച്ച​ക​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ മാ​ർ​ഷ​ലി​ൽ കാ​ണി​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ​യി​ലെ മെ​ട്രോ പോ​ളി​റ്റ​ൻ പീ​ർ എ​ക്പൊ​സി​ഷ​ൻ അ​ഥോ​റി​റ്റി​യാ​ണ്(​എം​പി​ഇ​എ) ചി​ത്രം ലേ​ല​ത്തി​ൽ വ​ച്ച​ത്. ചി​ത്രം സ്വ​ന്ത​മാ​ക്കി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി‌​ട്ടി​ട്ടി​ല്ല. 1997ൽ ​ലോ​സ് ആ​ഞ്ച​ല​സി​ലെ കൊ​പ്ലി​ൻ ഗാ​ല​റി​യി​ൽ നി​ന്ന് 25,000 ഡോ​ള​ർ മാ​ത്രം മു​ട​ക്കി​യാ​യി​രു​ന്നു എം​പി​ഇ​എ ചി​ത്രം വാ​ങ്ങി​യ​ത്.