ന്യൂ ​ജെ​ഴ്സി​യി​ൽ സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, May 18, 2018 9:49 PM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ ന്യൂ ​ജെ​ഴ്സി​യി​ൽ സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. 43 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മൗ​ണ്ട് ഒ​ലി​വി​ൽ ന്യൂ ​ജെ​ഴ്സി ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രു വി​ദ്യാ​ർ​ഥി​യും അ​ധ്യാ​പ​ക​നു​മാ​ണ് മ​രി​ച്ച​ത്. ബ​സി​ൽ 38 വി​ദ്യാ​ർ​ഥി​ക​ളും ഏ​ഴ് മു​തി​ർ​ന്ന​വ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ട്ട​ർ​ലൂ​വി​ലെ ഈ​സ്റ്റ് ബ്രൂ​ക് മി​ഡി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മൂ​ന്നു ബ​സു​ക​ളി​ലാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​യാ​ത്ര പോ​യ​ത്. മ​റ്റു ര​ണ്ടു ബ​സു​ക​ളും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ല്ല.