ഫാ. ​മാ​ത്യു കു​ന്ന​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും എ​ഫ്എം​കെ​സി​എ​ഫി​ന്‍റെ വാ​ർ​ഷി​ക​വും
Friday, May 18, 2018 10:12 PM IST
ന്യൂ​ജേ​ഴ്സി: നി​ർ​ധ​ന​രാ​യ അ​നേ​ക​ർ​ക്ക് അ​ത്താ​ണി​യും ഒ​രു വ​ലി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​മേ​രി​ക്ക​ൻ സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ക​യും ചെ​യ്ത ന്യൂ​ജേ​ഴ്സി​യി​ലെ ന​ല്ല സ​മ​രി​യാ​ക്കാ​ര​ൻ ഫാ. ​മാ​ത്യു കു​ന്ന​ത്തി​ന്‍റെ എ​ണ്‍​പ​ത്തി ഏ​ഴാം പി​റ​ന്നാ​ൾ ആ​ഘോ​ഷം ഒ​രു വ​ലി​യ ജ​ന​ത​യു​ടെ ഉ​ത്സ​വ​മാ​യി മാ​റി. ഒ​പ്പം അ​ദ്ദേ​ഹ​ത്തി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 13 വ​ർ​ഷം മു​ന്പ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഫാ. ​മാ​ത്യു കു​ന്ന​ത്ത് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ(​എ​ങ​ഗ​ഇ​എ) വാ​ർ​ഷി​കാ​ഘോ​ഷ​വും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. മെ​യ് 13ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലാ​യി​രു​ന്നു ഉ​ത്സ​വ പ്ര​തീ​തി ജ​നി​പ്പി​ച്ച പി​റ​ന്നാ​ൾ ദി​ന​ത്തി​ന്‍റെ​യും ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ആ​ഘോ​ഷം കെ​ങ്കേ​മ​മാ​യി ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​മാ​ത്യു​കു​ന്ന​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഫാ.​തോ​മ​സ് കു​ന്ന​ത്ത്, ഫാ. ​ജെ​റോ ആ​ർ​ത്ത​ശേ​രി​ൽ, ഫാ.​മീ​ണ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ഫാ.​തോ​മ​സ് കു​ന്ന​ത്ത് പി​റ​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധ​കു​ർ​ബാ​ന​ക്കു​ശേ​ഷം പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​താ​ണ്ട് ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.

മേ​യ് മാ​സ​ത്തി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​രോ​ടൊ​പ്പം ഫാ.​മാ​ത്യു കു​ന്ന​ത്ത് കേ​ക്ക് മു​റി​ച്ചു​കൊ​ണ്ടാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ണ്ണി മാ​ന്പി​ള്ളി, അ​നീ​റ്റ മാ​ന്പി​ള്ളി എ​ന്നി​വ​ർ പ്രാ​ർ​ത്ഥ​ന​ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​വ​രു​ടെ മ​ക്ക​ളും ചേ​ർ​ന്ന് ഗം​ഭീ​ര ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. സ​ണ്ണി മാ​ന്പി​ള്ളി സം​വി​ധാ​നം ചെ​യ്ത സ്കി​റ്റി​ൽ ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി ക​ണ്ണ​ന്പ​ള്ളി ഷൈ​ൻ ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​ന്പ​ള്ളി, എ​ഡി​സ​ണ്‍ ഏ​ബ്ര​ഹാം, സ​ജി ജോ​സ​ഫ് കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

ജോ​വാ​ന മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, ജി​സ്മി ലി​ന്േ‍​റാ, അ​ല​ക്സ ഷി​ജി​മോ​ൻ എ​ന്നീ കു​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ച്ച ശാ​സ്ത്രീ​യ നൃ​ത്ത​ത്തോ​ടെ​യാ​ണ് വേ​ദി​യു​ണ​ർ​ന്ന​ത്. തു​ട​ർ​ന്ന് ഐ​റി​ൻ എ​ലി​സ​ബ​ത്ത് ത​ട​ത്തി​ൽ ആ​ല​പി​ച്ച ഇം​ഗ്ലീ​ഷ് ഗാ​നം ക​ലാ​പ​രി​പാ​ടി​യെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി മാ​റ്റി. രേ​ശു ജോ​യി​യു​ടെ ആ​ലാ​പ​നം മെ​ല​ഡി​യു​ടെ സു​ഖ​ക​ര​മാ​യ അ​നു​ഭ​വം പ​ക​ർ​ന്നു. തൊ​ട്ടു​പി​ന്നാ​ലെ മ​ദേ​ഴ്സ് ഡേ​യി​ൽ അ​മ്മ​മാ​ർ​ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ച്ചു കൊ​ണ്ട് റോ​യി മു​ട്ട​പ്പ​ള്ളി ആ​ല​പി​ച്ച തു​ട​ങ്ങു​ന്ന ഗാ​നം കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​രെ വ​രെ ത​ങ്ങ​ളു​ടെ അ​മ്മ​മാ​രു​മാ​യു​ള്ള മ​ധു​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ ഓ​ർ​മ്മ​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

നി​കി​ത കു​ന്ന​ത്ത്, നേ​ഹ കു​ന്ന​ത്ത്, ന​യ​ൻ കു​ന്ന​ത്ത്, ഏ​യ്ഞ്ച​ൽ കു​ന്ന​ത്ത്, ക​സി​ൻ​സ് സ​ഹോ​ദ​രി​മാ​ർ ന​ട​ത്തി​യ ഡ​ബി​ൾ ഡ്യൂ​യ​റ്റ് സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ് പെ​ർ​ഫോ​ർ​മ​ൻ​സ് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കാ​ണി​ക​ളി​ൽ വി​സ്മ​യം ജ​നി​പ്പി​ച്ചു. അ​ഷ്ലി ഷി​ജി​മോ​ൻ, ഈ​വ സ​ജി​മോ​ൻ, ടി​യ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച മ​റ്റൊ​രു സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ് പെ​ർ​ഫോ​ർ​മ​ൻ​സും കാ​ണി​ക​ൾ നി​റ​ഞ്ഞ കൈ​യ്യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കി​ടെ വ​ള​രെ ഹ്ര​സ്വ​മാ​യ റി​പ്പോ​ർ​ട്ട് എ​ഫ്എം​കെ​സി​എ​ഫ്. സെ​ക്ര​ട്ട​റി സി​റി​ക്ക് കു​ന്ന​ത്ത് അ​വ​ത​രി​പ്പി​ച്ചു. ട്ര​സ്റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. ഫാ. ​മാ​ത്യു കു​ന്ന​ത്തി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. അ​മേ​രി​ക്ക മു​ഴു​വ​നും മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ച​പ്പോ​ൾ എം​കെ​സി​എ​ഫ് അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ആ​ത്മീ​യ പി​താ​വാ​യ മാ​ത്യു അ​ച്ച​നെ ആ​ദ​രി​ച്ചു​കൊ​ണ്ട് മ​ദേ​ഴ്സ് ഡേ​ക്കൊ​പ്പം ഫാ​ദേ​ഴ്സ് ഡേ​യും ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും മാ​ത്യു അ​ച്ച​ൻ ല​ഭി​ക്കു​ന്ന ഓ​രോ ഡോ​ള​റും പാ​വ​ങ്ങ​ൾ​ക്കു ന​ൽ​കു​ക വ​ഴി അ​ദ്ദേ​ഹം സ്വ​ർ​ഗ​ത്തി​ൽ വ​ലി​യ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ