തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു
Friday, May 18, 2018 10:19 PM IST
ഓക്‌ലഹോമ: രാ​ത്രി ന​ട​ക്കാ​നി​റ​ങ്ങി​യ ട്രെ​യ്സി ഗാ​ർ​സി​യ (52) എ​ന്ന മ​ധ്യ​വ​യ​സ്ക​യാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചു ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഇ​രു​പ​ത് കി​ലോ തൂ​ക്കം വ​രു​ന്ന ഏ​ഴു നാ​യ്ക്ക​ളാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ഡ​പ്യൂ​ട്ടി ഏ​ഴു നാ​യ്ക്ക​ളി​ൽ ഒ​ന്നി​നെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യും മ​റ്റു​ള്ള​വ​യെ ആ​നി​മ​ൽ ഷെ​ൽ​ട്ട​റി​ൽ അ​ട​ക്കു​ക​യും ചെ​യ്തു. നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​ർ​ട്ട​ർ കൗ​ണ്ടി ഷെ​റി​ഫ് ക്രി​സ് ബ്ര​യ​ന്‍റ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ഓ​ഫി​സി​ലേ​ക്ക​യ​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ