വന്ദന മാളിയേക്കല്‍ ഫോമാ വിമന്‍സ് റപ്രസന്റേറ്റീവ് സ്ഥാനാര്‍ഥി
Saturday, May 19, 2018 10:47 AM IST
ഷിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തെരെഞ്ഞെടുപ്പില്‍ വന്ദന മാളിയേക്കല്‍ വിമന്‍സ് റപ്രസന്റേറ്റീവ് ആയി മത്സരിക്കുന്നു. ഫോമയെന്ന ജനകീയ സംഘടനയിലേക്ക് പുതുതലമുറയെ, പ്രത്യേകിച്ച് യുവജനങ്ങളെയും , സ്ത്രീകളെയും ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനമാണ് തന്റെ മുഖ്യലക്ഷ്യമെന്ന് വന്ദന പറഞ്ഞു. ഫോമാ വിമന്‍സ് ഫോറം മുന്‍കൈയെടുത്തു പുതുതലമുറക്ക് ഗുണകരമായ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.

ഇല്ലിനോയിസ് മലയാളി അസോസിയേഷന്‍ അംഗമായ വന്ദന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് പുതുതലമുറക്ക് ഒരു പ്രചോദനമാണ്. ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും ഷിക്കാഗോയില്‍ നിറസാന്നിധ്യമാണ് വന്ദന മാളിയേക്കല്‍.

2016 ല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാരത്‌നം 2016 മെഗാഷോയുടെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ഷിക്കാഗോ ഫോമാ കുടുംബ കണ്‍വെന്‍ഷനില്‍ വെച്ച് നടക്കുന്ന മിസ് ഫോമാ ക്വീന്‍ 2018 ബ്യുട്ടി പേജന്റ് മത്സരത്തിന്റെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ആയി വന്ദനയാണ് ചുമതലയേറ്റെടുത്തിരിക്കുന്നത് . ഏഷ്യാനെറ്റ് ചാനലിലും , ഫ്‌ളവേഴ്‌സ് ചാനലിലും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെയ്‌സണ്‍ മാളിയേക്കലാണ് തൃശൂര്‍ സ്വദേശിയായ വന്ദനയുടെ ഭര്‍ത്താവ്. അഥീനയും, ആദിത്യയും ആണ് മക്കള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം