ജാസ്മിൻ ഹാരിസന് 113 കോളജുകളിൽ നിന്നും അഡ്മിഷൻ മെമ്മോയും 4.5 മില്യണ്‍ ഡോളർ മെറിറ്റ് സ്കോളർഷിപ്പും
Saturday, May 19, 2018 6:10 PM IST
നോർത്ത് കരോളൈന: ഹൈസ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ജാസ്മിൻ ഹാരിസന് (17) അമേരിക്കയിലെ പ്രശസ്തമായ കോളജുകളിൽ നിന്നു അഡ്മിഷൻ മെമ്മോകളുടെ പ്രവാഹം. 113 കോളജുകളിൽ നിന്നും അഡ്മിഷൻ മെമ്മോ കൂടാതെ 4.5 മില്യണ്‍ ഡോളറിന്‍റെ മെറിറ്റ് സ്കോളർഷിപ്പ് വാഗ്ദാനവും ലഭ്യമായിട്ടുണ്ട്.

ഒരു കോളജിൽ പ്രവേശന ഫോറം സമർപ്പിക്കുന്നതിനും 90 ഡോളറോളം ചെലവാക്കുന്നതിന് സാന്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ അധ്യാപകരുടെ നിർദ്ദേശപ്രകാരം നോർത്ത് കരോളൈനയിലെ പ്രത്യേക നിയമമനുസരിച്ച് 135 ഡോളർ ചെലവഴിച്ചു നൂറിൽ പരം കോളജുകളിൽ പൊതു അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇത്രയും കോളജുകളിൽ നിന്നും പ്രവേശനാനുമതി ലഭിച്ചതിലുള്ള ആഹ്ലാദം ജാസ്മിനും മാതാപിതാക്കൾക്കും മറച്ചുവയ്ക്കാനായില്ല. നോർത്ത് കരോളൈനയിലെ പ്രമുഖ ഹൈസ്കൂളിലാണ് ജാസ്മിൻ പെർഫെക്ട് ജിപിഎയോടു കൂടി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ