മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ് സുവനീർ: എഡിറ്റോറിയൽ ബോർഡ് പ്രവർത്തനം ആരംഭിച്ചു
Saturday, May 19, 2018 6:13 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസനത്തിന്‍റെ കീഴിലുള്ള എല്ലാ ഇടവകകളിലും വിതരണം ചെയ്യുന്ന മൾട്ടി കളർ സുവനീറിൽ വ്യവസായ സ്ഥാപനങ്ങൾ, ഫാമിലി കോംപ്ലിമെന്‍റ്, പ്രിയപ്പെട്ടവരുടെ ഓർമ പുതുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പരസ്യങ്ങൾ ഉൾപ്പെടുത്തും.

ടി.എ. മാത്യു ചീഫ് എഡിറ്ററും ജോസ് പി. ജോർജ് അസോസിയേറ്റ് എഡിറ്ററും പി.ടി. മാത്യു അംഗവുമായ എഡിറ്റോറിയൽ ബോർഡിന്‍റെ പ്രവർത്തനം ആരംഭിച്ചു. റവ. ഫിലിപ്പ് ഫിലിപ്പ് ചെയർമാനും ഡോ. ഈപ്പൻ ഡാനിയേൽ കണ്‍വീനറും മാത്യു പി. വർഗീസ്, എബി ജോർജ് എന്നിവർ കോ കണ്‍വീനർമാരുമായ കമ്മറ്റിയാണ് സുവനീറിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സുവനീറിലേക്ക് ആവശ്യമായ ലേഖനങ്ങളോ, പരസ്യങ്ങളോ നൽകുവാൻ താൽപര്യമുള്ളവർ മേയ് 31 നു മുന്പായി ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ടി.എ. മാത്യു 832 771 2504 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: naemtfc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.