കെഎച്ച്എംഎന്‍ വിഷു ആഘോഷിച്ചു
Sunday, May 20, 2018 4:04 PM IST
മിനിയാപ്പോളിസ്: കേരള ഹിന്ദൂസ് ഓഫ് മിനസോട്ട (കെഎച്ച്എംഎന്‍) ഉത്സാഹപൂര്‍വ്വം വിഷു ആഘോഷിച്ചു. പരമ്പരാഗതമായ രീതിയില്‍ ഒരുക്കിയ വിഷുക്കണിയും, വിഷുക്കൈനീട്ടവും കുട്ടികളെ ആകര്‍ഷിച്ചു. മിനസോട്ടയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വിഷു ആഘോഷിച്ചത്.

ഇവിടുത്തെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ഗോദന്‍ തിരുമേനി കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. ഹൈന്ദവാചാരങ്ങളും ഉത്സവങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതില്‍ കെ.എച്ച്.എം.എന്‍ വിഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ വിഷു സദ്യയും നടന്നു.

ആഘോഷപരിപാടികള്‍ക്ക് രാജേഷ് നായര്‍, ധന്യാ രാജേഷ്, ലക്ഷ്മി ജോഷ്, സുജ നായര്‍, സുരേഷ് തെക്കോട്ട്, സംഗീതാ സുരേഷ്, ഉഷാ നാരായണന്‍, സുധ ശിവറാം, ശിവറാം കൃഷ്ണസ്വാമി, സോനാ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോഷ് നായര്‍ ചിത്രങ്ങള്‍ എടുത്തു. വിഷുവിന്റെ ആഘോഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് കെ.എച്ച്.എം.എന്‍ കുടുംബാംഗങ്ങള്‍ പിരിഞ്ഞു.

റിപ്പോര്‍ട്ട്: സുരേഷ് നായര്‍