ഭവനവായ്പ സെമിനാർ 22 ന്
Monday, May 21, 2018 11:05 PM IST
ന്യൂജേഴ്സി: എസ്ഡി ക്യാപിറ്റൽ ഫണ്ടിംഗ് ഹോം ലോണ്‍ ഡിവിഷൻ ടീനെക്ക് ആസ്ഥാനമായുള്ള പബ്ലിക്ക് ട്രസ്റ്റ് റീയൽറ്റി ഗ്രൂപ്പുമായി ചേർന്ന് ഫസ്റ്റ് ടൈം ഹോം ബയേഴ്സിനും സെക്കൻഡ് ടൈം ഹോം ബയേഴ്സിനുമായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മേയ് 22നു (ചൊവ്വ) രാവിലെ 10നു ടീനെക്കിലുള്ള പബ്ലിക് ട്രസ്റ്റ് റീയൽറ്റി ഗ്രൂപ്പ് ഓഫീസിലാണ് സെമിനാർ. (818 Garrison Ave, Teaneck, NJ 07666)

രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും ലഞ്ചും സൗജന്യമായിരിക്കും.

ആദ്യമായി വീട് വാങ്ങുന്നവർക്ക് ലോണ്‍ സംബന്ധമായ എല്ലാ സംശയങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുകയും താല്പര്യമുള്ളവർക്ക് ലോണ്‍ നടപടികളുമായി മുന്നോട്ടു പോകുവാൻ സൗകര്യവും നല്കുന്നതായിരിക്കുമെന്ന് എസ്ഡി ക്യാപിറ്റൽ ഫണ്ടിംഗ് പ്രതിനിധി ജോസഫ് ചെറിയാൻ അറിയിച്ചു. സെക്കന്‍റ് വീട് വാങ്ങുന്നവർക്ക് നല്ല ലോണ്‍ ഓപ്ഷനകളും ലഭ്യമാണ്.

എസ്ഡി ക്യാപിറ്റൽ ഫണ്ടിംഗ് വഴി വീട് വാങ്ങുന്ന ലോണ്‍ അപേക്ഷകർക്ക് ആപ്ലിക്കേഷൻ ഫീസോ, പ്രോസസിംഗ് ഫീസോ ഈടാക്കുന്നതല്ല. തേർഡ് പാർട്ടി ഫീ മാത്രമായിരിക്കും എടുക്കുക. കുറഞ്ഞ വായ്പ നിരക്കിനു പുറമെ 500 ഡോളർ ലെൻഡർ റിബേറ്റും നൽകുന്നതാണ്. പോയിന്‍റ്സ് ഓപ്ഷൻ, ടാക്സ് എസ്ക്രോ (escrow) എന്നീ നിബന്ധനകളും ബാധകമല്ല. കൂടാതെ വായ്പാക്കാരിൽ നിന്ന് പ്രൈവറ്റ് മോർട്ഗേജ് ഇൻഷ്വറൻസും ഈടാക്കുന്നതല്ല. ഏറ്റവും കുറഞ്ഞ ചെലവിൽ ക്ലോസിംഗ് നടത്തികൊടുക്കുന്നാതാണെന്നും കന്പനി ഉറപ്പു നൽകുന്നു. റീഫിനാൻസ് ചെയ്യുന്നവർക്കും ക്ലോസിംഗ് കോസ്റ്റ് ബാധകമല്ല. അപ്രസൽ ഫീസ് റീഫണ്ട് ചെയ്തു നൽകുന്നതാണ്. ഏറ്റവും കുറഞ്ഞ പലിശ നിരക്കും കന്പനി വാഗ്ദാനം ചെയ്യുന്നു.

താല്പര്യമുള്ളവർ ജോസഫ് ചെറിയാൻ 9736346093, 8555497001. ഇമെയിൽ:[email protected], അരുണ്‍തോമസ് (പബ്ലിക് ട്രസ്റ്റ് റിയൽറ്റി ഗ്രൂപ്പ് ) 2013575525, 2018328400.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ