സാന്താ ഫെ സ്കൂൾ വെടിവയ്പ്: സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Monday, May 21, 2018 11:19 PM IST
ഹൂസ്റ്റണ്‍: സാന്താ ഫെ സ്കൂളിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട എട്ടു വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും സ്കൂൾ പരിസരത്ത് കണ്ണിരീൽ കുതിർന്ന യാത്രാമൊഴി.

പാക്കിസ്ഥാനി വിദ്യാർഥിനി സബിക ഷെയ്ക്ക്, കിംബർ വാഗണ്‍, ക്രിസ്റ്റഫർ സ്റ്റോണ്‍, ജാർഡ് കൊണാർഡ് ബ്ലാക്ക്, ക്രിസ്റ്റിൻ ഗാർസിയ, ഷാനാ ഫിഷർ, ഏഞ്ചലിക്ക റമിറസ്, ഏരണ്‍ കെയ് ലി അധ്യാപകരായ ഗ്ലെൻണ്ടപെർകിൻസ്, സിന്ധ്യ ടിസ് ഡെയ്ൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും എത്തിചേർന്നിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ