റിട്രീറ്റ് സെന്‍ററിന് തോമസ് കോശിയുടെ പാരിതോഷികം
Wednesday, May 23, 2018 12:00 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സ്വന്തമാക്കിയ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിന്‍റെ ഉദ്ദേശ ലക്ഷ്യം സഫലമാക്കുവാൻ സഭാ വ്യത്യാസമില്ലാതെ ഒട്ടനവധി പേർ മുന്നോട്ട് വരുന്നുണ്ടെന്ന് ഭദ്രാസന കൗണ്‍സിൽ അംഗം ഡോ. ഫിലിപ്പ് ജോർജ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ തോമസ് കോശി നൽകിയ പതിനായിരം ഡോളറിന്‍റെ ചെക്ക് ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപോലീത്താ ഏറ്റുവാങ്ങിയതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി റവ. ഡോ. ജോർജ് കോശിയുടെ സാന്നിധ്യത്തിൽ തോമസ് കോശിയുടെ ഭാര്യ ചെക്ക് മാർ നിക്കോളോവോസിന് കൈമാറി. ഇടവകയിൽ നിന്നുള്ള രണ്ടാമത്തെ പതിനായിരം ഡോളറിന്‍റെ ചെക്കാണ് തോമസ് കോശി പാരിതോഷികമായി നൽകിയത്. ആദ്യ ചെക്ക് നൽകിയത് ഡോ. ഫിലിപ്പ് ജോർജ് ആണ്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ