എൽസി പുതുമായിൽ നിര്യാതയായി
Wednesday, May 23, 2018 12:03 AM IST
ഷിക്കാഗോ: മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായിൽ സാനുവിന്‍റെ ഭാര്യ എൽസി (54) ഷിക്കാഗോയിൽ നിര്യാതയായി. സംസ്കാരം മേയ് 25ന് (വെള്ളി) രാവിലെ 9.30ന് സെന്‍റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മേരിഹിൽ സെമിത്തേരിയിൽ.

പരേത പുന്നത്തുറ വഴിയന്പലത്തിൽ കുടുംബാംഗമാണ്. മകൻ: സാമുവൽ. സഹോദരങ്ങൾ: കുര്യാക്കോസ്, പൊന്നമ്മ തത്തംകുളം, മറിയാമ്മ ആനാലിൽ, സൂസി തോട്ടത്തിൽ, ഫിലിപ്പ്, ബാബു, ബിൻസി കുന്നുംപുറത്ത്.

മേയ് 24 ന് (വ്യാഴം) മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയിൽ വൈകുന്നേരം 5 മുതൽ 9 വരെ പൊതുദർശനം നടക്കും.

റിപ്പോർട്ട്: ജോസ് കണിയാലി