ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
Wednesday, May 23, 2018 12:07 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2018 ലെ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത.

സ്കോളർഷിപ് കമ്മിറ്റി കണ്‍വീനർ ആയി ജേക്കബ് മാത്യു പുറയംപള്ളിക്കൊപ്പം പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉൾപ്പെട്ട കമ്മിറ്റി ആണ് വിജയികളെ തെരഞ്ഞെടുക്കുന്നത് .

ഹൈ സ്കൂൾ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്കോറും കുട്ടികളുടെ പഠ്യേതര പ്രവർത്തനങ്ങളും സാമൂഹിക സേവന പരിചയവും മറ്റു കലാ കായിക രംഗങ്ങളിലെ മികവുകളും എല്ലാം വിശദമായി പരിഗണിച്ച ശേഷം ആയിരിക്കും വിജയിയെ തെരഞ്ഞെടുക്കുക. വിശദമായ അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷൻ വെബ്സൈറ്റ് ആയ www.chicagomalayaleeassociation.org യിൽ നിന്നും ഷിക്കാഗോ മലയാളി അസോസിയേഷൻ ഫേസ്ബുക്ക് പേജുകളിൽ നിന്നും ലഭിക്കുന്നതാണ്.

സാബു ആൻഡ് ലിസി നടുവീട്ടിൽ സ്പോണ്‍സർ ചെയ്യുന്ന ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് ആയിരിക്കും ജേതാവിനു ലഭിക്കുക. വിജയിക്ക് ഓഗസ്റ്റ് 25 നു (ശനി) വൈകുന്നേരം നാലു മുതൽ പാർക്ക് റിഡ്ജിലെ മെയിൻ ഈസ്റ്റ് ഹൈസ്കൂളിൽ നടത്തുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയയതി ഓഗസ്റ്റ് 10 ആണ്.

വിവരങ്ങൾക്ക്: ജേക്കബ് മാത്യു പുറയംപള്ളി 847 877 3316, രഞ്ജൻ എബ്രഹാം 847 287 0661, ജിമ്മി കണിയാലി 630 903 7680.