ഐഎൻഒസി മിഡ് വെസ്റ്റ് റീജണ്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
Wednesday, May 23, 2018 12:08 AM IST
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജണ്‍ മേയ് 20നു നൈൽസിലുള്ള മെയിൻലാൻഡ് ഇന്ത്യാ റസ്റ്ററന്‍റിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച യോഗത്തിന് എക്സിക്യട്ടീവ് വൈസ് പ്രസിഡന്‍റ് തന്പി മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് വർഗീസ് പാലമലയിൽ അധ്യക്ഷത വഹിച്ചു. ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാൻ അമേരിക്കയിൽ നിന്നും ഡോ. സാം പിട്രോഡയെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്നു പ്രസിഡന്‍റ് വർഗീസ് പാലമലയിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവിയിരുന്നു രാജീവ്ഗാന്ധിയെന്നു യൂത്ത് കോണ്‍ഗ്രസ് പെരുന്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്‍റായിരുന്ന ടി.കെ. രാജീവ് പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ വികസനം മുൻകൂട്ടി കണ്ടുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നുവെന്ന് മുൻ പ്രസിഡന്‍റ് അഗസ്റ്റിൻ കരിങ്കുറ്റിയിൽ സൂചിപ്പിച്ചു. മുൻ പ്രസിഡന്‍റ് തോമസ് മാത്യു, ജനറൽ സെക്രട്ടറി ബാബു മാത്യു എന്നിവരും യോഗത്തിൽ അനുസ്മരണ പ്രസംഗം നടത്തി. ജെസി റിൻസി എംസിയായിരുന്നു. ട്രഷറർ നടരാജൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം