റവ. എ.സി.കുര്യൻ നിര്യാതനായി
Thursday, May 24, 2018 12:37 AM IST
ന്യൂയോർക്ക്: മാർത്തോമ്മ സഭ മുൻ സഭാ സെക്രട്ടറിയും സീനിയർ വികാരി ജനറാളുമായ തിരുവല്ല വാരിക്കാട് അറപ്പുരയിൽ റവ. എ.സി.കുര്യൻ (80) ഹൃദയാഘാതത്തെതുടർന്നു നിര്യാതനായി. കൊട്ടാരക്കര പട്ടമല മാർത്തോമ്മ ഇടവകയിൽ അറപ്പുരയിൽ പരേതരായ എം.ഒ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ് പരേതൻ. വടശേരിക്കര കല്ലോടിക്കുഴിയിൽ സൂസമ്മയാണ് ഭാര്യ. സംസ്കാരം മേയ് 28 നു (തിങ്കൾ) ഉച്ചകഴിഞ്ഞു 2.30ന് തിരുവല്ലാ വാരിക്കാട് സെഹിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

മക്കൾ: നിർമല (തിരുവനന്തപുരം), ജയ്ക്കബ് കുര്യൻ (തിരുവനന്തപുരം), അനില(കാനഡ). മരുമക്കൾ: സാനു ജോർജ് (ഐഎഎൻഎസ് വാർത്താ ഏജൻസി), സൂസൻ, മനോജ്.

പരേതൻ മാർത്തോമ്മ സഭയുടെ 35ൽ പരം ഇടവകയിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003 ൽ സഭയുടെ സജീവ സേവനത്തിൽ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ 15 വർഷമായി തിരുവല്ലാ പുഷ്പഗിരി മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള പാലിയേറ്റീവ് കെയർ സെന്‍ററിന്‍റെ പ്രവർത്തനങ്ങളുമായി കഴിയുകയായിരുന്നു.

പരേതന്‍റെ നിര്യാണത്തിൽ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് അനുശോചിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം